കോവിഡ്കാലത്ത് ബോധവത്കരണ മാജിക്കുമായി സിറാജ്
text_fieldsഅജ്മാൻ: ലോകം മുഴുവൻ കോവിഡ് തേരോട്ടം തുടരുമ്പോഴും അതിെൻറ ഗൗരവം ഇനിയും മനസ്സിലാക്ക ാത്തവർക്ക് ബോധവത്കരണ മാജിക്കുമായി സിറാജ് എന്ന കലാകാരൻ. വിവിധ മേഖലകളിലുള്ളവ ർ അവരുടേതായ രീതിയിൽ ബോധവത്കരണം നടത്തുമ്പോൾ വ്യത്യസ്ത രീതിയിൽ കുട്ടികളെയടക ്കം കൈയിലെടുത്ത് മാജിക്കിെൻറ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് ഇദ്ദേഹം. സഹൃദയ കലാവേദിയിലെ നാടകനടനും തബലിസ്റ്റുമായ കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് താഴെവളപ്പിൽ മുഹമ്മദിെൻറയും നഫീസയുടെയും മകനാണ് സിറാജ്. സ്കൂൾകാലം തൊട്ട് മിമിക്രിയിൽ പ്രാവീണ്യം തെളിയിച്ച അദ്ദേഹം മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളടക്കം ഒട്ടുമിക്ക നടന്മാരുടെയും ശബ്ദം മികവോടെ അവതരിപ്പിക്കും.
2004ൽ ഒമാനിലെ സ്വദേശിവത്കരണത്തിെൻറ ഭാഗമായി ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയെങ്കിലും ഒരു വർഷത്തിനുശേഷം 2005ലാണ് ദുബൈയിലെത്തുന്നത്. ജോലിക്കിടയിലും നാട്ടിൽ അയൽക്കാരനായിരുന്ന മനോജ്കുമാർ മനത്താനത്ത് പഠിപ്പിച്ച ചെറിയ മാജിക് വിദ്യകൾ അവതരിപ്പിച്ചിരുന്നു. ഒരിക്കൽ ഇത് കണ്ട കമ്പനി ജനറൽ മാനേജർ ഗോവ സ്വദേശിയായ കാൾ ഡിപ്പെൻറ മാജിക്കിൽ സിറാജിെൻറ സാധ്യതകൾ കണ്ടറിഞ്ഞ് കൂടുതൽ പഠിക്കണമെന്ന് നിർബന്ധിച്ചു. അങ്ങനെയാണ് ഇപ്പോൾ അമേരിക്കയിൽ മജീഷ്യനായ സിബിയിൽനിന്നും ദുബൈയിൽവെച്ച് കൂടുതൽ മാജിക് പഠിക്കുന്നത്. നടുവണ്ണൂരിലെ മജീഷ്യൻ ബാലനും ഇദ്ദേഹത്തിെൻറ ഗുരുവാണ്. 2007 മുതൽ ദുബൈ ദോക്രൂയിസിൽ റമദാൻ അല്ലാത്ത 11 മാസവും മാജിക് അവതരിപ്പിച്ചുവരുന്ന സിറാജിെൻറ ഓരോ പരിപാടിയിലും ഓരോ സന്ദേശങ്ങൾ ഉണ്ടാവാറുണ്ട്. ഭാര്യ-ഭർതൃ ബന്ധത്തിെൻറ പ്രാധാന്യം, സമൂഹനന്മ, പുഞ്ചിരിയുടെ ആവശ്യകത അങ്ങനെ സമൂഹത്തിന് പകർന്നു നൽകാൻ കഴിയുന്ന നന്മകൾ മാജിക് എന്ന കലയിലൂടെ പകർന്നു നൽകുന്നു. ഇപ്പോൾ കൊറോണയും സോഷ്യൽ ഡിസ്റ്റൻസും സ്റ്റേ ഹോമും ഹാൻഡ് വാഷുമെല്ലാമാണ് വിഷയം. പൊതുപരിപാടികൾ ഇല്ലാത്തതിനാൽ സോഷ്യൽ മീഡിയയിലൂടെയാണ് ഇപ്പോൾ ബോധവത്കരണം. രണ്ടു വർഷം മുമ്പ് നടൻ സിദ്ദീഖ് ഇദ്ദേഹത്തിെൻറ പരിപാടി കാണുകയും പ്രശംസിക്കുകയും ചെയ്തത് അഭിമാനത്തോടെ ഓർക്കുന്നു.
സ്കൂളിലെ സിറാജിെൻറ സ്റ്റേജ് പരിപാടി കണ്ട് ആരാധികയായി മാറിയ അയൽക്കാരികൂടിയായ ഷബ്ന ജീവിതത്തിലും സിറാജിന് പ്രോത്സാഹനവുമായി കൂടെയുണ്ട്. മക്കളായ ഒമ്പതാം ക്ലാസുകാരി നെസ്റിനും ആറാം ക്ലാസുകാരി ഷെറിനും മൂന്നു വയസ്സുകാരി മെഹറിനും പിതാവിന് പിന്തുണയുമായുണ്ട്. ദുബൈയിൽ ധനകാര്യ മന്ത്രാലയത്തിലെ ജോലിക്കൊപ്പം കലയും പ്രാണവായുപോലെ കൊണ്ടുനടക്കുന്ന സിറാജിന് സഹപ്രവർത്തകരുടെയും പ്രോത്സാഹനമുണ്ട്. സഹോദരൻ ജെറീഷും ദുബൈയിൽതന്നെയാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
