Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​ല​ക്ക​യ​റ്റ​ത്തി​ന്...

വി​ല​ക്ക​യ​റ്റ​ത്തി​ന് മൂ​ക്കു​ക​യ​ർ

text_fields
bookmark_border
വി​ല​ക്ക​യ​റ്റ​ത്തി​ന് മൂ​ക്കു​ക​യ​ർ
cancel
camera_alt????????? ????????????? ????????????? ???????????????? ?????????????? ????? ????????? ????????????????? ??????????? ?????????????

ദു​ബൈ: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് അ​നി​യ​ന്ത്രി​ത വി​ല ഇൗ​ടാ​ക്കു​ന്ന​തി​നെ​തി​രെ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന തു​ട​ങ്ങി. അ​ബൂ​ദ​ബി​യി​ൽ മാ​ത്രം 1,200 ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് അ​ബൂ​ദ​ബി സാ​മ്പ​ത്തി​ക വ​കു​പ്പി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഉ​േ​ദ്യാ​ഗ​സ്ഥ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ധി​ക വി​ല ഇൗ​ടാ​ക്കി​യ​തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നും ഏ​ഴ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ​ക്ക് പി​ഴ ചു​മ​ത്തി. പ​രി​ശോ​ധ​ന​യി​ൽ 29 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യും അ​ബൂ​ദ​ബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.607 റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, 22 ഔ​ട്ട് ലെ​റ്റു​ക​ൾ, 20 ഷോ​പ്പി​ങ് സ​െൻറ​റു​ക​ൾ, 152 മൊ​ബൈ​ൽ വാ​ഹ​ന​ങ്ങ​ൾ, 69 ഫാ​ർ​മ​സി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ബൂ​ദ​ബി സാ​മ്പ​ത്തി​ക വ​കു​പ്പി​ന് കീ​ഴി​ലെ വാ​ണി​ജ്യ സം​ര​ക്ഷ​ണ വ​കു​പ്പ് 354 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​പ്പോ​ൾ മു​നി​സി​പ്പാ​ലി​റ്റി, ഗ​താ​ഗ​ത വ​കു​പ്പ്, അ​ബൂ​ദ​ബി അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ് ഫു​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് 870 ഇ​ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി.


പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഗു​ണം ചെ​യ്യു​മെ​ന്നും സാ​മ്പ​ത്തി​ക വ​കു​പ്പ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി റ​ഷീ​ദ് അ​ബ്​​ദു​ൽ ക​രീം അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു. നി​ല​വി​ലെ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട് ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നൊ​പ്പം സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​ധി​ക വി​ല ഇൗ​ടാ​ക്കു​ന്നു​ണ്ടോ? എ​ളു​പ്പ​ത്തി​ൽ ക​ണ്ടു​പി​ടി​ക്കാം അ​ബൂ​ദ​ബി​യി​ലെ പ്ര​ധാ​ന ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ വി​ൽ​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​മു​മ്പ് കൃ​ത്യ​മാ​യി വി​ല​യു​ണ്ടോ എ​ന്ന​റി​യാ​ൻ ഡി​ജി​റ്റ​ൽ 'ഉ​പ​ഭോ​ക്തൃ ഉ​ൽ​പ​ന്ന വി​ല' സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​മ്പ​ത്തി​ക വ​കു​പ്പ് ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​ല​ www.tamm.abudhabi/ar-ae/services/tamm-ded/goodsinquiry ൽ ​പ​രി​ശോ​ധി​ക്കാം.


ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​ൽ​പ​ന്ന​ത്തി​െൻറ പേ​ര് അ​ല്ലെ​ങ്കി​ൽ വി​ഭാ​ഗം ഉ​പ​യോ​ഗി​ച്ച് തി​ര​യാ​നും കൃ​ത്യ​മാ​യ വി​ല​ക​ൾ അ​റി​യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. എ​ന്തെ​ങ്കി​ലും ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ അ​റി​യി​ക്കാ​മെ​ന്നും പ​രാ​തി​ക​ൾ, അ​ന്വേ​ഷ​ണ​ങ്ങ​ൾ, ലം​ഘ​ന​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ വി​ല​ക്ക​യ​റ്റം എ​ന്നി​വ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ന് ഞ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നും അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskovi-price inccrease
News Summary - kovid-price inccrease-uae-gulf news
Next Story