കോട്ടുമല ബാപ്പു മുസ്ലിയാർ അനുസ്മരണ സംഗമം
text_fieldsകോട്ടുമല ബാപ്പു മുസ്ലിയാർ അനുസ്മരണ സംഗമം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: മുസ്ലിം കൈരളിയുടെ വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് കരുത്തുപകരുകയും ജീവിതം സമർപ്പിക്കുകയും ചെയ്ത പണ്ഡിത പ്രതിഭയായിരുന്നു കോട്ടുമല ബാപ്പു മുസ്ലിയാരെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. യു.എ.ഇ ചാപ്റ്റർ റഹ്മാനിയ്യ കമ്മിറ്റി നടത്തിയ കോട്ടുമല ബാപ്പു മുസ്ലിയാർ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുബൈ ദേര ലാൻഡ് മാർക്കിൽ നടന്ന സംഗമത്തിൽ യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് ഇബ്രാഹീം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു.
കടമേരി റഹ്മാനിയ്യ പ്രചാരണാർഥം ദുബൈയിലെത്തിയ കോളജ് സെക്രട്ടറിയും കടമേരി ഖാദിയുമായ ചിറക്കൽ ഹമീദ് മുസ്ലിയാർക്കും ഹാരിസ് മുറിച്ചാണ്ടിക്കും ചടങ്ങിൽ സ്വീകരണം നൽകി. യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ, ദുബൈ സുന്നി സെന്റർ ആക്ടിങ് പ്രസിഡന്റ് അബ്ദുൽ ജലീൽ ദാരിമി വടക്കേക്കാട്, ഹുസൈൻ ദാരിമി ബർദുബൈ, പി.പി. ഇബ്രാഹീം ഫൈസി, എം.എ. സലാം റഹ്മാനി കൂട്ടാലുങ്ങൽ, ഒ.കെ. ഇബ്രാഹീം എന്നിവർ സംസാരിച്ചു. ചിറക്കൽ ഹമീദ് മുസ്ലിയാർ പ്രാർഥന സദസ്സിന് നേതൃത്വം നൽകി. സെക്രട്ടറി പി.കെ. അബ്ദുൽ കരീം സ്വാഗതവും റഫീഖ് റഹ്മാനി മപ്പാട്ടുകര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

