കോട്ടയം പ്രവാസി അസോസിയേഷന് ഓണാഘോഷം ഒക്ടോബറിൽ
text_fieldsകോട്ടയം പ്രവാസി അസോസിയേഷന്(കെ.പി.എ) ജനറല്‍ ബോഡി യോഗം
ഷാര്‍ജ: യു.എ.ഇയിലുള്ള കോട്ടയം നിവാസികളുടെ കൂട്ടായ്മയായ കോട്ടയം പ്രവാസി അസോസിയേഷന് (കെ.പി.എ) അജ്മാന് സോഷ്യല്‍ സെന്ററില്‍ ഒക്ടോബര്‍ ആറിന് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിപുലമായ സാംസ്കാരിക സമ്മേളനത്തില്‍ വ്യവസായി ടോണി, സാമൂഹിക പ്രവര്ത്തകന് ശ്രീധരന് പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും. ഷാര്‍ജ ഡാന പ്ലാസ റസ്റ്റാറന്റില്‍ നടന്ന കെ.പി.എ ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് സിജു മംഗലശ്ശേരി അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ കലേഷ്, വൈസ് പ്രസിഡന്റ് ഷാലു മമ്മൂട്ടി എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ രാജശ്രീ, പ്രീത, ലക്ഷ്മി എന്നിവരെ വനിതാ സംഘം ഭാരവാഹികളായി തെരഞ്ഞെടുത്തു. യു.എ.ഇയില്‍ 50 വര്‍ഷം പ്രവാസ ജീവിതം പൂര്‍ത്തിയാക്കിയ കെ.പി.എ അംഗം ശാന്തമ്മ ബാലകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. ജോ.സെക്രട്ടറി ജിത് രാജ് സ്വാഗതവും വൈസ് പ്രസിഡന്റ് ജോഷി വര്‍ഗീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

