കോട്ടപ്പള്ളി മഹല്ല് കൂട്ടായ്മ ഇഫ്താർ സംഗമം
text_fieldsകോട്ടപ്പള്ളി മുസ്ലിം വെൽഫെയർ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: യു.എ.ഇയിലെ കോഴിക്കോട്, വടകര കോട്ടപ്പള്ളി മഹല്ലിലെ പ്രവാസികളുടെ കൂട്ടായ്മയായ കോട്ടപ്പള്ളി മുസ്ലിം വെൽഫെയർ കമ്മിറ്റി(കെ.എം.ഡബ്ല്യു.സി) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദുബൈ ദേരയിൽ നടന്ന ചടങ്ങിൽ കുടുംബങ്ങളടക്കം നൂറോളം പേർ പങ്കെടുത്തു. വി. ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ. ശരീഫ്, ടി.എം. സാലിഹ് എന്നിവർ റമദാൻ സന്ദേശം നൽകി. തുടർന്ന് കമ്മിറ്റി ജനറൽബോഡി ചേരുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. പുതിയ ഭാരവാഹികൾ: ഇ. സക്കീർ(പ്രസിഡന്റ്), വി. ജലീൽ(ജന. സെക്രട്ടറി), ടി.എം സാലിഹ്, അബുല്ലൈസ്, ടി.സി. സൽമാൻ(വൈസ് പ്രസിഡൻറുമാർ), വി.കെ. ശംസീർ(ട്രഷറർ), പി.കെ. സജീർ, പി.എം. മുബാറക്, ഹകീം(ജോ. സെക്രട്ടറിമാർ). ഇഫ്താർ സംഗമത്തിന് കോമത്ത് കുഞ്ഞബ്ദുല്ല, ഇസ്മായിൽ മുറിച്ചാണ്ടി, അഷ്റഫ് മലപ്പാടി, ഒ.എം. റഫീഖ് എന്നിവർ നേതൃത്വം നൽകി.

