കൊട്ടാരക്കര സെന്റ് ഗ്രിഗറിയോസ് കോളജ് അലുമ്നി ഓണാഘോഷം
text_fieldsകൊട്ടാരക്കര സെന്റ് ഗ്രിഗറിയോസ് കോളജ് അലുമ്നി യു.എ.ഇ ഫോറം രജതജൂബിലി, ഓണം ആഘോഷങ്ങൾ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കൊട്ടാരക്കര സെന്റ് ഗ്രിഗറിയോസ് കോളജ് അലുമ്നി യു.എ.ഇ ഫോറത്തിന്റെ രജതജൂബിലി, ഓണം ആഘോഷം ദുബൈ ഖിസൈസ് അൽ മാരീഫ് പ്രൈവറ്റ് സ്കൂളിൽ നടന്നു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. എം.ജി.എം ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ മുഖ്യാതിഥിയായി. സെന്റ് ഗ്രിഗറിയോസ് കോളജ് പ്രസിഡന്റ് ജോൺസൺ ബേബി അധ്യക്ഷതവഹിച്ച ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവരും സന്നിഹിതരായിരുന്നു. സെക്രട്ടറി ജസ്റ്റിൻ ചെറിയാൻ ജയിംസ് സ്വാഗതവും ട്രഷറർ മോഹനൻ പിള്ള നന്ദിയും പറഞ്ഞു.
കോളജ് അലുമ്നി പ്രവർത്തനങ്ങളുടെ പ്രാമുഖ്യത്തെ കുറിച്ചും നാടിനു വേണ്ടി ഗവൺമെന്റ് മുൻകൈയെടുത്ത് നടപ്പിലാക്കുന്ന വിവിധ വികസനോന്മുഖ പ്രവർത്തനങ്ങളെക്കുറിച്ചും മന്ത്രി ഗണേഷ്കുമാർ സംസാരിച്ചു. നാനൂറോളം പേർ പങ്കെടുത്ത ആഘോഷ ചടങ്ങുകളോടനുബന്ധിച്ച് ഓണസദ്യ, മ്യൂസിക് ഷോ, മറ്റു കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചിരുന്നു. അലുമ്നി മുൻ പ്രസിഡന്റുമാരായ ഡോ. ജെറോവർഗീസ്, അഡ്വ. പ്രിൻസ് മേലില എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

