കോട്ടക്കൽ മാൻസ് ക്ലബ് ഇഫ്താർ സംഗമം
text_fieldsകോട്ടക്കൽ മാൻസ് ക്ലബ് ഓഫ് യു.എ.ഇ, ദുബൈ അൽ ബർഷ പാർക്കിൽ സംഘടിപ്പിച്ച ഇഫ്താർ
ദുബൈ: സൂപ്പിബസാർ മുതൽ കോട്ടക്കൽവരെ ഉൾക്കൊള്ളുന്ന പ്രവാസികളെ പങ്കെടുപ്പിച്ച് കോട്ടക്കൽ മാൻസ് ക്ലബ് ഓഫ് യു.എ.ഇ ദുബൈയിൽ ഇഫ്താർ വിരുന്നൊരുക്കി. 2010ൽ ദുബൈയിൽ തുടങ്ങിയ ഇഫ്താർ മീറ്റ് ഓരോ വർഷവും വിവിധ എമിറേറ്റുകളിലാണ് നടക്കുന്നത്.
മാൻസ് ക്ലബ് ഭാരവാഹികളായ സെബീൽ പരവക്കൽ, ഹബീബ് കോയ തങ്ങൾ കെ.എം.ടി, അഹമ്മദ് വടക്കേതിൽ, ഷുഹൈബ് കോയ തങ്ങൾ, ഷഹീദ് പരവക്കൽ, സർജാൻ, ഇർഷാദ് കൈനിക്കര, സിറാജ്, ഷെബീബ് കോയ തങ്ങൾ, ഷെഫീർ എ.ടി, എടക്കണ്ടൻ നൗഷാദ് ബാബു, ജലീൽ, കൈനിക്കര സുഫൈൽ, അക്ബർ, നിസാർ എന്നിവർ നേതൃത്വം നൽകി. മാടക്കൻ റഷീദ്, ബിലാൽ, ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറി കൂത്തുമാടൻ മുജീബ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

