ഷാര്‍ജയില്‍ കൂനന്‍ തിംഗലത്തിെൻറ ജഡം കരക്കടിഞ്ഞു
text_fieldsഷാര്‍ജ: പേര്‍ഷ്യന്‍ ഒമാന്‍ കടലിടുക്കില്‍ സ്ഥിതി ചെയ്യുന്ന ഷാര്‍ജയുടെ ദ്വീപായ സര് അബു നുഐറില് കൂനന്‍ തിമിംഗലത്തിെൻറ ജഡം കണ്ടെത്തി. മത്സ്യബന്ധനത്തിന് പോയവരാണ് ജഡം കണ്ടത്. ഉടനെ വിവരം തീരസംരക്ഷണ വിഭാഗത്തെ അറിയിച്ചു. 12 മീറ്റര്‍ നീളമുണ്ട് തിമിംഗലത്തിനെന്ന് അധികൃതര്‍ പറഞ്ഞു. ബോട്ടിലോ മറ്റ് സമുദ്ര യാനങ്ങളിലോ ഇടിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിനായി ഇതിനെ മറൈന്‍ റിസര്‍ച്ച് വിഭാഗത്തിലേക്ക് മാറ്റിയതായി പരിസ്ഥിതി സംരക്ഷണ അതോറിറ്റി ചെയര്പേഴ്സന് ഹന സെയിഫ് അല്‍ സുവൈദി പറഞ്ഞു. എവിടെ വെച്ചാണ് അപകടം പിണഞ്ഞതെന്ന് വ്യക്തമല്ല. അസ്ഥിര കാലാവസ്ഥ കാരണം തിരമാലകള്‍ ശക്തമാണ്.
ശാസ്ത്രീയ പഠനത്തിനും ഗവേഷണത്തിനുമായി തിമിംഗലത്തിെൻറ ഡി.എന്‍.എ സാമ്പിളുകള്‍ എടുക്കും. ഈ തിമിംഗലത്തെക്കുറിച്ച് വിശദമായി അറിയാന്‍ അന്താരാഷ്ട്ര ശാസ്ത്ര ഗവേഷണ കേന്ദ്രത്തെ സമീപിക്കും. മറൈന്‍ ഗവേഷണ കേന്ദ്രത്തിലെ രേഖയില്‍ ഇതിെൻറ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കും സുവൈദി പറഞ്ഞു. ഊര്‍ജസ്വലനായ വലിയ തിമിംഗിലമാണ് കൂനന്‍. ലോകത്തില്‍ ഏറ്റവും അറിയപ്പെടുന്ന തിമിംഗലങ്ങളില്‍ ഒന്നാണിത്. വലിയ തിമിംഗലങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സജീവവും എളുപ്പം കാണാന്‍ കഴിയുന്നതുമായ തിമിംഗിലവുമാണിത്. വെള്ളത്തില്‍ നിന്ന് പൂര്‍ണമായി ഉപരിതലത്തിലേക്ക് ചാടുന്ന ഇത് തിരിച്ച് മുതുകു തിരിഞ്ഞാണ് വീഴുക. മുങ്ങുന്ന സമയത്ത് വാല് വളക്കുകയും ഇതിന്റെ ഫലമായി വെള്ളത്തിന് മുകളില്‍ വാല് പൂര്‍ണമായി കാണപ്പെടുകയും ചെയ്യുന്നു. നന്നായി ശബ്ദമുണ്ടാക്കുന്ന ജലസസ്തിനികളില്‍ ഒന്നാണിത്. ആണ് തിമിംഗിലങ്ങളുടെ പാട്ട് 35 മിനിറ്റ് വരെ തുടര്‍ച്ചയായി നീളുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കൂനന്‍ തിമിംഗിലത്തിന്റെ വെള്ളം ചീറ്റല്‍ വളരെ സവിശേഷതയാര്‍ന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
