കൊല്ലം എസ്.എൻ കോളജ് അലുംനി ദേശീയ ദിനാഘോഷം
text_fieldsകൊല്ലം എസ്.എൻ കോളജ് അലുംനി ദേശീയ ദിനാഘോഷം അക്കാഫ് അസോസിയേഷൻ പ്രസിഡൻറ് പോൾ ടി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ലാഭേച്ഛയില്ലാതെ സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കാൻ കഴിയുന്നതാണ് പൂർവവിദ്യാർഥി കൂട്ടായ്മകളുടെ നേട്ടമെന്ന് കൊല്ലം എസ്.എൻ കോളജ് അലുംനി യു.എ.ഇ ചാപ്റ്റർ ജനറൽ ബോഡി ഉദ്ഘാടനം ചെയ്ത് അക്കാഫ് അസോസിയേഷൻ പ്രസിഡൻറ് പോൾ ടി. ജോസഫ് പറഞ്ഞു.
അഡ്വ. നജുമുദ്ദീൻ അധ്യക്ഷത വഹിച്ചു. അക്കാഫ് അസോസിയേഷൻ ഡയറക്ടർ സാനു മാത്യു യു.എ.ഇ അമ്പതാം ദേശീയദിനാഘോഷ സന്ദേശം നൽകി. അക്കാഫ് അസോസിയേഷൻ ഡയറക്ടർ മുഹമ്മദ് റഫീക്ക് ആശംസ നേർന്നു.
ഭാരവാഹികൾ: ജലാലുദ്ദീൻ (രക്ഷാധികാരി), ജയശീലൻ(പ്രസി), റസ്ല അംനാദ് (ജന. സെക്ര), അനീഷ് ഹരിഹരൻ (ട്രഷ), അഡ്വ. നജുമുദ്ദീൻ (അക്കാഫ് പ്രതിനിധി), അനൂപ് നടേശൻ (വൈസ് പ്രസി.), അനൂപ് ബാബുദേവൻ (ജോ. സെക്ര). അനൂപ് നടേശൻ സ്വാഗതവും റസ്ലാ അംനാദ് നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

