കൊല്ലം ജില്ല പ്രവാസി സമാജം 20ാം വാർഷികാഘോഷം
text_fieldsകൊല്ലം ജില്ല പ്രവാസി സമാജം 20ാം വാർഷികാഘോഷം ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു
ഷാർജ: കേരളത്തിന്റെ സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ പ്രവാസികളുടെ പങ്ക് വളരെ നിർണായകമാണെന്ന് കൊല്ലം ജില്ല പ്രവാസി സമാജം സംഘടിപ്പിച്ച 20ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അഹമ്മദ് ഷിബിലി അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ. നജുമുദ്ദീൻ സ്വാഗതം പറഞ്ഞു.
നിരാലംബരായ ഭവനരഹിതർക്ക് വീട് നൽകുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ ഫ്ലാഗ്ഷിപ് എൻ.കെ. പ്രേമചന്ദ്രൻ എം.പി, മാത്യുക്കുട്ടി കടോണിന് നൽകി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ചടങ്ങിൽ മാത്യുക്കുട്ടി കടോൻ, സീസ് എം.ഡി സുനിൽ അസീസ്, ഉമ്മുൽഖുവൈൻ അസോസിയേഷൻ പ്രസിഡന്റ് സജ്ജാദ് നാട്ടിക, രക്ഷാധികാരി ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ് സീനോ ജോൺ നെറ്റോ എന്നിവർ ആശംസ നേർന്നു. ജോ. സെക്രട്ടറി അനിൽ കുമാർ നടേശൻ നന്ദി പറഞ്ഞു.
തുടർന്ന് കൊല്ലം അഭിഷേകും ചിത്ര അരുണും നയിച്ച സംഗീത വിരുന്നും സിദ്ദീഖ് റോഷൻ നയിച്ച കോമഡി പരിപാടിയും നിഹാൽ സിംഫോണിയ അവതരിപ്പിച്ച മ്യൂസിക്കൽ സിംഫണിയും വിവിധ കലാപരിപാടികളും അരങ്ങേറി.

