കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി പ്രതിനിധി സമ്മേളനം
text_fieldsകൊയിലാണ്ടി മണ്ഡലം കെ.എം.സി.സി പ്രതിനിധി സമ്മേളനം ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറ്
ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി ദുബൈ കെ.എം.സി.സി 'എക്സ്പ്ലോറിയ കോൺക്ലേവ്' പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറ് ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് മുഹമ്മദ് നാസിം പാണക്കാട് അധ്യക്ഷതവഹിച്ചു. കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ്, വൈസ് പ്രസിഡൻറ് അഷ്റഫ് പള്ളിക്കര, നേതാക്കളായ ഹംസ പയ്യോളി, വലിയാണ്ടി അബ്ദുല്ല, അഡ്വ. സാജിദ് കോട്ടക്കൽ എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ സ്വാഗതവും ട്രഷറർ നിഷാദ് മൊയ്തു നന്ദിയും പറഞ്ഞു.
ദുബൈ കെ.എം.സി.സി വളൻറിയർ കാപ്റ്റൻ ക്യാമ്പ് ഡയറക്ടർ കൂടിയായ അസീസ് സുൽത്താൻ മേലടി, ഹാഫിസ് ഷഫീഖ് ദാരിമി, വളൻറിയർമാരായ റഹീസ് കോട്ടക്കൽ, മുബഷിർ തിക്കോടി, റഫീഖ് മൂടാടി, മീഡിയ കൺവീനർ നബീൽ നാരങ്ങോളി എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. വിവിധ സെഷനുകളിൽ ഹാഫിസ് മുഹമ്മദ് സാബിത്ത് ഹനീഫി, റഫീഖ് തിരുവള്ളൂർ, കാദർ കുട്ടി നടുവണ്ണൂർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സംഘടന സെഷനിൽ വിവിധ വിഷയങ്ങളിൽ ഗ്രൂപ് ചർച്ചകൾ നടന്നു. സി. ഫാത്തിഹ് മോഡറേറ്ററായി. ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ ഉപസംഹാരം പ്രസംഗം നടത്തി. നിഷാദ് മൊയ്തു പ്രമേയം അവതരിപ്പിച്ചു. അസീസ് സുൽത്താൻ മേലടി നന്ദി പറഞ്ഞു. ക്യാമ്പ് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

