കൊയിലാണ്ടി കൂട്ടം വാർഷികവും ഗ്ലോബൽ മീറ്റും
text_fieldsദുബൈ: കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി 10ാം വാർഷിക സമാപന സമ്മേളനവും ഗ്ലോബൽ മീറ്റും ദുബൈയിൽ നടന്നു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി കൂട്ടം യു.എ.ഇ ചാപ്റ്റർ ചെയർമാൻ ജലീൽ മശ്ഹൂർ അധ്യക്ഷത വഹിച്ചു. ശഹബാസ് അമന്റെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്ന് പ്രവാസി മലയാളികൾക്ക് ഹൃദ്യാനുഭൂതി പകർന്നു. ഗ്ലോബൽ പീസ് അംബാസഡർ ഉസൈഫ ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബൽ കമ്മിറ്റിയുടെ മാഗസിൻ കവർപേജ് പ്രകാശനവും കാനത്തിൽ ജമീല നിർവഹിച്ചു.
ഡോ. ജാബിർ (സി.ഒ.ഒ, ഓഫിസ് ഓഫ് ശൈഖ് മാജിദ് റഷീദ് അൽ മുല്ല), കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കൗൺസിൽ വൈസ് ചെയർമാൻ പവിത്രൻ കൊയിലാണ്ടി, ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം, കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ അസീസ് മാസ്റ്റർ, കുവൈത്ത് ചാപ്റ്റർ ചെയർമാൻ ഷാഫി കൊല്ലം, യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് നിസാർ കളത്തിൽ, ജനറൽ സെക്രട്ടറി ഷഫീഖ് സംസം, ഗ്ലോബൽപ്രതിനിധികളായ ഗിരീഷ് കാളിയത്ത്, സുരേഷ് തിക്കോടി (ബഹ്റൈൻ), ജയരാജ് (ദമ്മാം), മജീദ് കമലവയൽ (കുവൈത്ത്), റഷീദ് മൂടാടി, ഫാറൂഖ് ബോഡിസോൺ (കൊയിലാണ്ടി), സുബിത്ത് (ബാംഗ്ലൂർ), ഷാജഹാൻ മുന്നാഭായി (ഖത്തർ), ജസീറ മുത്തലിബ് (വനിത വിങ്) തുടങ്ങിയവർ സംസാരിച്ചു. അഷ്റഫ് താമരശ്ശേരി, പി.എം.എ. ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹാരിസ് കോസ്മോസ്, ഗഫൂർ കുന്നിക്കൽ, സഹീർ പി.കെ, ശരീഫ് തങ്ങൾ, നബീൽ നാരങ്ങോളി, സൈദ് താഹ, ആരിഫ് മുഹമ്മദ്, റമീസ് ഹംദ്, നദീർ കാസിം, നദീം, ഫായിസ് മുഹമ്മദ്, രതീഷ് കോരപ്പുഴ, സയീദ് ബാഫഖി, സാദത്ത് കൊയിലാണ്ടി, നൗഫൽ ചക്കര, മുസ്തഫ ശാമിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഗ്ലോബൽ മീറ്റിൽ കെ.പി. ഗ്രൂപ് ഇന്റർനാഷനൽ എം.ഡി കെ.പി. മുഹമ്മദ് പ്രബന്ധം അവതരിപ്പിച്ചു. ക്രോംവെൽ യു.കെ ഇന്റർനാഷനൽ കോഓഡിനേറ്റർ ഫാക്കൽറ്റി ശൈമ മുഹയ്സൻ പ്രഭാഷണം നടത്തി. കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കൗൺസിൽ വൈസ് ചെയർമാൻ പവിത്രൻ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

