Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിസ്​മയ ചിത്രമായി...

വിസ്​മയ ചിത്രമായി കൊച്ചു മിതാബ്​ 

text_fields
bookmark_border
വിസ്​മയ ചിത്രമായി കൊച്ചു മിതാബ്​ 
cancel

ദുബൈ: ഉസ്​മാൻ അൽ ഉമൈറും ഫൈസൽ അബ്ബാസും അലി ജാബിറും മജീദ്​ അൽ ഫരീസിയും മുതൽ അറബ്​ ലോകത്തെ പ്രമുഖ മാധ്യമപ്രവർത്തകരെല്ലാം ഒത്തുചേർന്ന 16ാമത്​ അറബ്​ മീഡിയാ ഫോറത്തിൽ പക്ഷെ ഏറ്റവുമധികം ശ്രദ്ധപിടിച്ചു പറ്റിയത്​ ഒരു പത്തു വയസുകാരനായിരുന്നു.  
നീണ്ടു ചുരുണ്ട മുടി ഇടക്ക്​ വിരൽ കൊണ്ട്​ കോതി   കാനൺ 5ഡി കാമറയിൽ ഫോറത്തി​​െൻറ ദൃശ്യങ്ങളെല്ലാം ഒപ്പി നടന്ന മിതാബ്​ ബിൻ അബ്​ദുൽ അസീസ്​ അൽ ഹദീഫിനൊപ്പം സെൽഫിയെടുക്കാൻ മുതിർന്ന മാധ്യമപ്രവർത്തകർ പോലും മത്സരിച്ചു. എന്നെപ്പോലുള്ള കുട്ടികളുടെ ലോകവും സ്വപ്​നങ്ങളും നിലനിൽക്കാൻ പൊരുതുമെന്ന്​ ഭീകരതക്കെതിരായ സെഷനിൽ നടത്തിയ അഭിപ്രായ​പ്രകടനവും ഏറെ ചർച്ചയായി. 

പശ്​ചിമേഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫോ​േട്ടാഗ്രാഫർ എന്ന ഖ്യാതി കൈയടക്കി കഴിഞ്ഞ മിതാബി​​െൻറ തോളിൽ ​ൈകയ്യിട്ട്​ ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമും പോസു ചെയ്​തു. ഉമ്മ അബീർ അൽ സെൽഹാമിനൊപ്പം റിയാദിൽ നിന്നാണ്​ മിതാബ്​ ഫോറത്തിനെത്തിയത്​.തീരെ കുഞ്ഞായിരിക്കു​േമ്പാൾ ഉമ്മയുടെ ഫോണെടുത്ത്​ ചിത്രങ്ങളെടുത്ത്​ സ്വയം ഫോ​േട്ടാഗ്രഫി ശീലിച്ച മിതാബ്​ അഞ്ചു വയസു മുതൽ പ്രകൃതി ദൃശ്യങ്ങളും കിളികളുടെ ചിത്രങ്ങളുമെടുത്തു തുടങ്ങിയിരുന്നു. മക​​െൻറ താൽപര്യം ബോധ്യപ്പെട്ട്​ വിവിധ പരിപാടികളിലും മത്സരങ്ങളിലും എത്തിക്കാൻ കുടുംബാംഗങ്ങൾ ശ്രമിക്കുന്നു. പ​െങ്കടുത്ത സമ്മേളനങ്ങളുടെയും ചടങ്ങുകളുടെയും സ്​മരണികയായി ലഭിച്ച ബാഡ്​ജുകളെല്ലാം ഒാവർകോട്ടിലുണ്ട്​. ​  ഫോ​േട്ടാഗ്രഫി മേഖലയിലെ വിശേഷപ്പെട്ട 70 അംഗീകാരങ്ങൾ ഇതിനകം കുട്ടിക്ക്​ ലഭിച്ചു. സൗദിയിലെ സൽമാൻ രാജാവി​​െൻറ ചിത്രമെടുക്കാനും അവസരം ലഭിച്ചു. അറബ്​ ലോകത്തി​​െൻറ ജീവിത കഥകൾ ചിത്രങ്ങളി​ലൂടെ ലോകത്തിനു മുന്നിലെത്തിക്കാനാണ്​ മോഹമെന്ന്​ മീതാബ്​ പറയുന്നു. ഇൻസ്​റ്റാഗ്രാമിൽ ഒന്നര ലക്ഷത്തിനടുത്ത്​ പേരാണ്​ ഇൗ മിടുക്കനെ ഫോ​േളാ ചെയ്യുന്നത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochu
News Summary - kochu
Next Story