Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

മ​രു​ന്നു​ക​ളെ​ക്കു​റി​ച്ച് അ​റി​യാം; വാ​ട്​​സ്ആ​പ് വ​ഴി​

text_fields
bookmark_border
ജൈ​ടെ​ക്സി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​വി​ലി​യ​ൻ
cancel
camera_alt

ജൈ​ടെ​ക്സി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​വി​ലി​യ​ൻ

ദു​ബൈ: രാ​ജ്യ​ത്ത്​ ല​ഭ്യ​മാ​യ മ​രു​ന്നു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വാ​ട്​​സ്ആ​പ്​ വ​ഴി അ​റി​യാ​നു​ള്ള സം​വി​ധാ​ന​വു​മാ​യി യു.​എ.​ഇ ആ​രോ​ഗ്യ-​രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​കു​ന്ന സം​വി​ധാ​നം ദു​ബൈ വേ​ൾ​ഡ്​ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ജൈ​ടെ​ക്സ്​ മേ​ള​യി​ലാ​ണ്​ അ​ധി​കൃ​ത​ർ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക്​ രാ​ജ്യ​ത്ത്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ ഏ​ത്​ മ​രു​ന്നി​നെ കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ വാ​ട്​​സ്ആ​പ്​ വ​ഴി അ​ന്വേ​ഷി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന​ത്. മ​രു​ന്നി​ന്‍റെ പേ​ര്, അ​ട​ങ്ങി​യ വ​സ്തു​ക്ക​ൾ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഫോം, ​രാ​ജ്യ​ത്ത്​ ല​ഭ്യ​മാ​യ പാ​ക്കേ​ജ്​ സൈ​സ്, വി​ല തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളെ​ല്ലാം ഇ​തു​വ​ഴി ല​ഭി​ക്കും.

പൊ​തു​ജ​നാ​രോ​ഗ്യ അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കാ​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ സം​വി​ധാ​നം അ​ധി​കൃ​ത​ർ ഒ​രു​ക്കി​യ​ത്. ത​ങ്ങ​ൾ​ക്ക്​ യോ​ജി​ച്ച മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ണോ എ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നും മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​ത്​ തെ​റ്റു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നും പ​ദ്ധ​തി ഉ​പ​ക​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. രോ​ഗി​ക​ൾ​ക്ക്​ ത​ങ്ങ​ൾ ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യി മ​ന​സ്സി​ലാ​ക്കാ​നും ഇ​തു​പ​ക​രി​ക്കും. അ​തോ​ടൊ​പ്പം വി​പ​ണി​യി​ൽ അം​ഗീ​കാ​ര​മു​ള്ള മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളും ഏ​താ​ണെ​ന്നും തി​രി​ച്ച​റി​യാ​നാ​കും. 0097142301221 എ​ന്ന ന​മ്പ​ർ കോ​ണ്ടാ​ക്ട്​ ലി​സ്റ്റി​ൽ ചേ​ർ​ത്താ​ൽ സേ​വ​നം യു.​എ.​ഇ​യി​ലെ എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും ല​ഭി​ക്കും. ‘ഹൈ’ ​എ​ന്ന്​ ഇം​ഗ്ലീ​ഷ്​ ടൈ​പ്​ ചെ​യ്ത്​ മെ​സേ​ജ്​ അ​യ​ച്ചാ​ൽ സ​ർ​വി​സ്​ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും. എ​ന്തെ​ല്ലാം വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന്​ ഇ​തി​ൽ കാ​ണി​ക്കും.

രാ​ജ്യ​ത്തെ വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളും മ​ന്ത്രാ​ല​യ​വും സ​ഹ​ക​രി​ച്ചാ​ണ്​ ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം വി​ക​സി​പ്പി​ച്ച​ത്. നി​ല​വി​ൽ ഇം​ഗ്ലീ​ഷി​ലാ​ണ്​ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. വി​വ​ര​ങ്ങ​ൾ ഏ​റ്റ​വും വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​നം എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യെ കു​റി​ക്കു​ന്ന​താ​ണെ​ന്ന്​ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ഹ്​​മ​ദ്​ അ​ലി അ​ൽ ദ​സ്തി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GitexWhatsAppMedicine
News Summary - Know about Medicines; Through WhatsApp
Next Story