Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എൻ.എം നേതാക്കൾ ദുബൈ ഔഖാഫ്‌ സന്ദർശിച്ചു

text_fields
bookmark_border
കെ.​എ​ൻ.​എം നേ​താ​ക്ക​ൾ ദു​ബൈ ഔ​ഖാ​ഫ്‌ സ​ന്ദ​ർ​ശിച്ചു
cancel
camera_alt

കെ.​എ​ൻ.​എം നേ​താ​ക്ക​ൾ ദു​ബൈ ഔ​ഖാ​ഫ്‌ സ​ന്ദ​ർ​ശി​ക്കു​ന്നു

ദുബൈ: മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചാരണത്തിന്‍റെ ഭാഗമായി യു.എ.ഇയിലെത്തിയ കേരള നദ്വത്തുൽ മുജാഹിദീൻ(കെ.എൻ.എം) നേതാക്കൾ ദുബൈ ഔഖാഫ്‌ സന്ദർശിച്ചു. ഡയറക്ടർ ജനറൽ ഡോ. ഹമദ് അഹ്മദ് അൽ ശയ്ബാനിയുമായി നേതാക്കൾ ചർച്ച നടത്തി. കേരളത്തിലെ മത സാമൂഹിക സാഹചര്യങ്ങൾ ഇവർ ചർച്ച ചെയ്തു. മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രമേയം കാലികപ്രസക്തമാണെന്നും സമാധാനപരമായ സഹവർത്തിത്വമാണ് മതം മുന്നോട്ടുവെക്കുന്നതെന്നും അൽ ശയ്ബാനി പറഞ്ഞു.

കെ.എൻ.എം പ്രസിഡന്‍റ് ടി.പി. അബ്ദുല്ല കോയ മദനി, വൈസ് പ്രസിഡന്‍റ് ഡോ. ഹുസൈൻ മടവൂർ, മുജാഹിദ് സമ്മേളന ചെയർമാൻ എ.പി. അബ്ദുസ്സമദ്, കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, എ.പി. ഷംസുദ്ദീൻ ബിൻ മുഹ്യുദ്ധീൻ, വി.കെ. സകരിയ്യ, അബ്ദുസ്സലാം മോങ്ങം എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KNM leaders visited Dubai Auqaf
Next Story