കെ.എൻ.ബി.എ കപ്പ്; ഉമ്മുൽഖുവൈൻ യൂനികോൺസ് ടീം ജേതാക്കൾ
text_fieldsകെ.എൻ.ബി.എ യു.എ.ഇ കപ്പ് സീസൺ 5 നാടൻപന്തുകളി മത്സര വിജയികൾ സംഘാടകർക്കൊപ്പം
ഷാർജ: കേരള നേറ്റീവ് ബാൾ അസോസിയേഷൻ യു.എ.ഇയുടെ ആഭിമുഖ്യത്തിൽ നടന്ന കെ.എൻ.ബി.എ യു.എ.ഇ കപ്പ് സീസൺ 5 നാടൻപന്തുകളി ഫൈനൽ മത്സരത്തിൽ അജ്മാൻ വാരിയേഴ്സ് ടീമിനെ പരാജയപ്പെടുത്തി ഉമ്മുൽഖുവൈൻ യൂനികോൺസ് ടീം ചാമ്പ്യന്മാരായി. കഴിഞ്ഞ രണ്ട് മാസക്കാലം നീണ്ടുനിന്ന ഏഴ് എമിറേറ്റുകൾ തമ്മിൽ മത്സരിച്ച ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഷാർജയിലുള്ള ജെ.എം.ആർ സ്പോർട്ടിങ് മൈതാനിയിൽ നടത്തി.
ടൂർണമെന്റ് വിജയികൾക്ക് വിശിഷ്ടാതിഥികളായ അക്കാഫ് വൈസ് ചെയർമാൻ അഡ്വ. ബക്കർ അലിയും അക്കാഫ് വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക്ക് തായിക്കണ്ടിയും ചേർന്ന് ട്രോഫികൾ നൽകി. വരും വർഷങ്ങളിൽ കൂടുതൽ ടൂർണമെന്റുകൾ സംഘടിപ്പിക്കുമെന്നും, പ്രാദേശിക തലത്തിൽ മാത്രം അറിയപ്പെടുന്ന നാടൻപന്തുകളി മത്സരത്തിന് പ്രവാസമണ്ണിൽ കൂടുതൽ പ്രചാരണം നൽകുമെന്നും സംഘടന ചെയർമാൻ ബിനു എബ്രഹാം, പ്രസിഡന്റ് ദിലീപ് നായർ, സെക്രട്ടറി സൂരജ് തോമസ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

