കെ.എം.ഡബ്ല്യു.സി ഇഫ്താർ മീറ്റ്
text_fieldsകോട്ടപ്പള്ളി മുസ്ലിം വെൽഫെയർ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദുബൈ: കോട്ടപ്പള്ളി മുസ്ലിം വെൽഫെയർ കമ്മിറ്റി (കെ.എം.ഡബ്ല്യു.സി) യു.എ.ഇ കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ദുബൈയിലെ ജെ.എൽ.ടിയിൽ നടന്ന കോട്ടപ്പള്ളി സൗഹൃദ സംഗമത്തിൽ സക്കീർ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള കോട്ടപ്പള്ളി നിവാസികൾ പങ്കെടുത്തു.
അബുലൈസ് ചുണ്ടോളി, ഇ.കെ.സി. സലീം, ഇസ്മയിൽ മുറിചാണ്ടി എന്നിവർ ആശംസ നേർന്നു. അമീർ പുനത്തിൽ നന്ദി പറഞ്ഞു. തുടർന്ന് നടന്ന യോഗത്തിൽ 2025 വർഷത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഇസ്മായിൽ മുറിച്ചാണ്ടി (പ്രസിഡന്റ്), പി.എം. അബുലൈസ്, പി. ഹകീം, ടി.സി. സൽമാൻ (വൈസ് പ്രസിഡന്റുമാർ), കെ.സി. സലിം (ജനറൽ സെക്രട്ടറി), മുബാറക്, പി. ഫയാസ്, പി.കെ. അർഷാദ് (ജോയന്റ് സെക്രട്ടറിമാർ), അഷ്റഫ് മലപാടി (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

