കെ.എം.എഫ്.എ ഡിസ്ട്രിക്ട് ലീഗ് 28ന്
text_fieldsദുബൈ: കേരള മാസ്റ്റേഴ്സ് ഫുട്ബാൾ അസോസിയേഷന്റെ (കെ.എം.എഫ്.എ) ആഭിമുഖ്യത്തിൽ ഒന്നാമത് ജില്ല ലീഗ് ഫുട്ബാൾ ടൂർണമെന്റ് സെപ്റ്റംബർ 28നു ദുബൈയിൽ നടത്തും. ഒക്ടോബർ 19 വരെ നാല് ഞായറാഴ്ചകളിലായി നടത്തുന്ന ടൂർണമെന്റിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കൊച്ചി, ട്രാവൻകൂർ എന്നീ ജില്ലകളിൽ നിന്നുള്ള ടീമുകൾ മത്സരിക്കും. ലെവൻസ് ഫോർമാറ്റിൽ നടക്കുന്ന ജില്ല ലീഗിൽ മുഹമ്മദ് റാഫിയടക്കം പ്രമുഖരായ മുൻ ഇന്ത്യൻ താരങ്ങളുടെ പങ്കാളിത്തവും ഉറപ്പുവരുത്തിയിട്ടുണ്ട്. 2024 ജൂലൈയിൽ രൂപവത്കരിച്ച കെ.എം.എഫ്.എ 40 കഴിഞ്ഞ ഫുട്ബാൾ കളിക്കാർക്കും ഫാൻസിനുമുള്ള സംഘടനയാണ്.
നിലവിൽ വനിതകളടക്കം 600ൽപരം അംഗങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 055 9277077, 052 1337382.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

