കെ.എം.സി.സിയുടെ സേവനം മഹത്തരം –സാദിഖലി ശിഹാബ് തങ്ങൾ
text_fieldsദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ടാലൻറ് 2021’ പ്രോഗ്രാം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കെ.എം.സി.സിയുടെ സേവനം ലോക മലയാളികൾ എന്നും നന്ദിയോടെ സ്മരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'ടാലൻറ് 2021' പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാരുണ്യ സേവനത്തിലൂടെ മനുഷ്യമനസ്സിനെ ഒന്നിപ്പിക്കുകയാണ് ഈ പ്രവാസി പ്രസ്ഥാനം. മാനവികതയുടെ ഐക്യമാണ് ഇതിലൂടെ പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ല കെ.എം.സി.സി പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി മുഖ്യപ്രഭാഷണം നടത്തി. യു.എ.ഇ കെ.എം.സി.സി ട്രഷറർ നിസാർ തളങ്കര, ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചാക്കൈ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഡ്വ. ആഷിഖ്, ദുബൈ കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, വൈസ് പ്രസിഡൻറ് ഹനീഫ് ചെർക്കള, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി.വി. നാസർ, സർഗധാര ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ, കണ്ണൂർ യൂനിവേഴ്സിറ്റി മുൻ സെനറ്റ് മെംബർ അസ്മിന അഷ്റഫ്, ദുബൈ കോർട്ട് സീനിയർ അഡ്വ. അഫ്ര അബ്ദുൽ റഹ്മാൻ, ഷാർജ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡൻറ് ജമാൽ ബൈത്താൻ ജീലാനി ഖാൻ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ ദുബൈ കെ.എം.സി.സി സർഗോത്സവത്തിൽ ജേതാക്കളായ കാസർകോട് ജില്ലയുടെ മത്സരാർഥികൾ, കോവിഡ് പ്രതിരോധസേന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജില്ലയിലെ അഞ്ചു മണ്ഡലം കമ്മിറ്റി പ്രവർത്തകർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ജില്ലയിലെ വനിത കെ.എം.സി.സി നേതാക്കൾ, കെ.എം.സി.സി വെൽഫെയർ സ്കീം കാമ്പയിനിൽ ഏറ്റവും കൂടുതൽ മെംബർമാരെ ചേർത്ത മേഞ്ചശ്വരം മണ്ഡലം കമ്മിറ്റി, മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കേന്ദ്ര സർവകലാശാലയിൽനിന്ന് വിദ്യാഭ്യാസ വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ എം.എസ്.എഫ് മുൻ കാസർകോട് ജില്ല സെക്രട്ടറി ഡോ. ശരീഫ് പൊവ്വലിനെ ആദരിച്ചു. അഷ്റഫ് പാവൂർ പ്രാർഥന നിർവഹിച്ചു. ജില്ല ട്രഷറർ ഹനീഫ് ടി.ആർ. മേൽപറമ്പ് നന്ദി പറഞ്ഞു. തുടർന്ന് ഇശൽ സന്ധ്യ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

