അബൂദബി കെ.എം.സി.സി കലോത്സവം: കണ്ണൂർ ജില്ലക്ക് കിരീടം
text_fieldsഅബൂദബി: സംസ്ഥാന കെ.എം.സി.സി അബൂദബി നടത്തിയ കലോത്സവത്തിൽ കണ്ണൂരിന് കിരീടം. രണ്ട് ദിവസങ്ങളിലായി അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്ന കലോത്സവത്തിൽ 50 പോയൻറ്നേടിയാണ് കണ്ണൂർ ജില്ല കെ.എം.സി.സി ഒന്നാം സ്ഥാനം നേടിയത്. മലപ്പുറം ജില്ല 41 പോയൻറ് നേടി രണ്ടാം സ്ഥാനവും തൃശൂർ ജില്ല 26 പോയൻറ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വ്യാഴാഴ്ച രാത്രി ഇന്ത്യൻ ഇസ്ലാമിക് സെൻറർ പ്രസിഡൻറ് പി. ബാവ ഹാജി ഉദ്ഘാടനം ചെയ്ത കലോത്സവം ശനിയാഴ്ച പുലർച്ചെയാണ് സമാപിച്ചത്. 500ഒാളം കലാകാരന്മാർ അണിനിരന്ന മത്സരങ്ങൾ വീക്ഷിക്കാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങളെത്തി. കണ്ണൂർ ജില്ലയിലെ നസീർ രാമന്തളിയെ കലാപ്രതിഭയായും കോഴിക്കോട് ജില്ലയിലെ ഷാഹിദ് അത്തോളിയെ മികച്ച നടനായും തെരഞ്ഞെടുത്തു.കോൽക്കളി, വട്ടപ്പാട്ട്, നാടകം, മാപ്പിളപ്പാട്ട്, ക്വിസ്, കവിതരചന, ചിത്രരചന, ഖുർആൻ പാരായണം, മലയാളം^ ഇംഗ്ലീഷ് പ്രസംഗം ഉൾപ്പെടെ വൈവിധ്യമാർന്ന നിരവധി മത്സരങ്ങൾ അരങ്ങേറി. നാട്ടിൽനിന്നെത്തിയ ഫൈസൽ എളേറ്റിൽ, പിന്നണി ഗായകൻ കൊച്ചിൻ അൻസാർ, ഹനീഫ് മുടിക്കോട് തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ. വി.കെ. ശാഫി, ഷുക്കൂറലി കല്ലുങ്ങൽ, സമീർ തൃക്കരിപ്പൂർ, ടി.കെ. അബ്ദുൽ സലാം, അഷറഫ് പൊന്നാനി, ആലിക്കോയ പൂക്കാട്, ബീരാൻ മാടായി, ഹമീദ് കടപ്പുറം, റഷീദ് പട്ടാമ്പി, നാസർ പറമ്പിൽ, അനീസ് പെരിഞ്ചേരി, മജീദ് അണ്ണാൻതൊടി, മുനീർ ചെക്കാളി, മുത്തലിബ് ഞെക്ലി, റഫീഖ് പൂവത്താനിഎന്നിവർ നേതൃത്വം നൽകി. എം.പി.എം. റഷീദ്, അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, ഉസ്മാൻ കരപ്പാത്ത് എന്നിവർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
