ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി കെ.എം.സി.സിയും
text_fieldsദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങിയ കെ.എം.സി.സി വളന്റിയർമാർ
ഷാർജ: ദുബൈ കെ.എം.സി.സി സംസ്ഥാന വളന്റിയർ വിങ്ങിന്റെയും ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി വളന്റിയർ വിങ്ങിന്റെയും നേതൃത്വത്തിൽ ‘പേസ്’ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഷാർജ അൽമജാസ്, അൽ വഹ്ദ ഖാസിമിയ, അബു ഷഹാറ എന്നീ സ്ഥലങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി.
മഴക്കെടുതി മൂലം ദുരിതത്തിലായവർക്ക് വെള്ളവും ഭക്ഷണ സാധനങ്ങളും അവശ്യ വസ്തുക്കളും ലഭ്യമാക്കി.
പ്രവർത്തനങ്ങൾക്ക് സിദ്ദീഖ് ചൗക്കി, സുബൈർ അബ്ദുല്ല, തൽഹത് തളങ്കര, സൈഫുദ്ദീൻ മൊഗ്രാൽ, ഷാഫി ചെർക്കള, നജീബ് പീടികയിൽ, അഷ്റഫ് തൊട്ടോളി, ഷബീർ കൈതക്കാട്, കബീർ വയനാട് എന്നിവർ നേതൃത്വം നൽകി. വളന്റിയർ സേവനം ആവശ്യമുള്ളവർക്ക് ജില്ല വളന്റിയർ ടീമുമായി ബന്ധപ്പെടാവുന്നതാണെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ എന്നിവർ അറിയിച്ചു.

