യു.എ.ഇയുടെ ദേശീയദിനം കെ.എം.സി.സി ആഘോഷിക്കും
text_fieldsദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഭാരവാഹികളുടെ യോഗം
ദുബൈ: യു.എ.ഇയുടെ 52ാം ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കാൻ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി ഡിസംബർ ഒന്നിന് ദുബൈ ബ്ലഡ് ഡോണേഷൻ സെന്ററിൽ രക്തവും പ്ലേറ്റ്ലറ്റ് ദാനവും സംഘടിപ്പിക്കും. ദേര വെസ്റ്റ്ബെസ്റ്റൺ പേൾ ക്രീക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ജില്ല ട്രഷറർ ഹനീഫ് ടി.ആർ, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ജില്ല ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, സി.എച്ച് നൂറുദ്ദീൻ കാഞ്ഞങ്ങാട്, റാഫി പള്ളിപ്പുറം, ഹസൈനാർ ബീജന്തടുക്ക, കെ.പി. അബ്ബാസ് കളനാട്, യൂസുഫ് മുക്കൂട് തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി സലാം തട്ടാഞ്ചേരി നന്ദി പറഞ്ഞു.

