കെ.എം.സി.സി വെബിനാർ
text_fieldsദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വെബിനാറിന്റെ
ബ്രോഷർ പ്രകാശന ചടങ്ങിൽ നിന്ന്
ദുബൈ: പ്രവാസികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കൽ ലക്ഷ്യമിട്ട് ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ‘സ്മാർട്ട് ഇൻവെസ്റ്റ്മെന്റ്, സേഫ് ഫ്യൂച്ചർ: ഹൗ ടു സേ നോട്ട് ടു സ്കാം’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 21ന് വൈകീട്ട് 4.30ന് നടക്കുന്ന വെബിനാറിലൂടെ നിക്ഷേപ സാധ്യതകളെക്കുറിച്ചും സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികളെക്കുറിച്ചും പ്രവാസികളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.
വെബിനാറിന്റെ ബ്രോഷർ പ്രകാശനം ദുബൈയിൽ നടന്ന ചടങ്ങിൽ ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.സി. സൈതലവി, ഡെൽറ്റ ഇന്റർനാഷനൽ ചീഫ് സ്ട്രാറ്റജി അനലിസ്റ്റ് രാഘവ് സെൽവരാജിന് ബ്രോഷർ കൈമാറി നിർവഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി ജബ്ബാർ ക്ലാരി, ട്രഷറർ സാദിഖ് തിരൂരങ്ങാടി, വൈസ് പ്രസിഡന്റ് യാഹു തെന്നല, ദുബൈ കെ.എം.സി.സി എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഖയ്യൂം എന്നിവർക്കൊപ്പം ഡെൽറ്റ ഇന്റർനാഷനലിന്റെ ചീഫ് ടെക്നിക്കൽ അനലിസ്റ്റ് മിഡ്ലാജ് മുഹമ്മദ്, ഗ്ലോബൽ സെയിൽസ് മാനേജർ ദിൽഷാദ് റസാഖ്, ഗ്ലോബൽ അക്കാദമിക് ഹെഡ് മുഹമ്മദ് സഫ്വാൻ നിയാസ് വെന്നിയൂർ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

