കെ.എം.സി.സി വളന്റിയർമാർക്ക് ആദരം
text_fieldsദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ ആദരം ഏറ്റുവാങ്ങിയ കെ.എം.സി.സി വളന്റിയർമാർ
ദുബൈ: യു.എ.ഇ സർക്കാറിന്റെ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ ആരംഭിച്ച ഹെൽപ് ഡെസ്കിൽ വളന്റിയറായി സേവനമനുഷ്ഠിച്ച ദുബൈ കെ.എം.സി.സി പ്രവർത്തകർക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ആദരവ് നൽകി. കോൺസുലേറ്റ് ഹാളിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കോൺസൽ ജനറൽ സതീഷ് ശിവൻ പ്രശംസപത്രം കൈമാറി. അഡ്വ. സാജിദ് അബൂബക്കർ, മുഹമ്മദ് അഷ്റഫ് വെമ്മരത്തിൽ, ഹംസ നടുവണ്ണൂർ, ദുബൈ കെ.എം.സി.സി വിമൻസ് വിങ് പ്രസിഡന്റ് സഫിയ മൊയ്ദീൻ, ട്രഷറർ നജ്മ സാജിദ്, ഷാജിത ഫൈസൽ എന്നിവർ പ്രശംസപത്രം ഏറ്റുവാങ്ങി.
നാല് മാസം നീണ്ട പൊതുമാപ്പ് കാലയളവിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ മികച്ച സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വിവിധ സംഘടന വളന്റിയർമാർ നിസ്വാർഥ സേവനമാണ് അവരവരുടെ ഹെൽപ് ഡെസ്കിലൂടെ കാഴ്ചവെച്ചത്. 3000 പേരെ നാട്ടിലേക്ക് അയക്കാനും നിരവധി പേർക്ക് യു.എ.ഇയിൽ തുടരുന്നതിന് നിയമാനുസൃത നടപടികൾ സ്വീകരിക്കാനും ഹെൽപ് ഡെസ്കിലൂടെ സാധിച്ചു. നാട്ടിലേക്ക് പോകാൻ ടിക്കറ്റിന് പണമില്ലാതെ പ്രയാസപ്പെടുന്ന 100ഓളം പേർക്ക് സൗജന്യ ടിക്കറ്റുകളും ദുബൈ കെ. എം.സി.സി ഹെൽപ് ഡെസ്കിലൂടെ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

