വിദ്യാർഥികൾക്ക് കലാവേദിയൊരുക്കി കെ.എം.സി.സി വനിത വിങ്
text_fieldsദുബൈ കെ.എം.സി.സി സ്വാതന്ത്ര്യദിനാഘോഷ കലാപരിപാടിയിൽ പങ്കാളികളായ വിദ്യാർഥികൾ സംഘാടകരോടൊപ്പം
ദുബൈ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾക്ക് കലാവേദിയൊരുക്കി ദുബൈ കെ.എം.സി.സി വനിത വിങ്. ദേശീയ ഗാനാലാപനവും സ്വാതന്ത്ര്യസമര പശ്ചാത്തലത്തിലെ കലാപ്രകടനവും സ്വാതന്ത്ര്യസമര നേതാക്കളെ അനുസ്മരിച്ച് കുട്ടികൾ നടത്തിയ വേഷപ്രകടനവുമാണ് അണിയിച്ചൊരുക്കിയത്. ഇന്ത്യൻ കോൺസൽ ഉത്തംചന്ദ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ കലാപരിപാടികൾക്ക് വനിത വിങ് ആക്ടിങ് പ്രസിഡന്റ് റാബിയ സത്താർ, ജനറൽ സെക്രട്ടറി സറീന ഇസ്മായിൽ, നേതാക്കളായ മുംതാസ് യാഹുമോൻ, റാബിയി ബഷീർ, സുഹറാബി മനാഫ്, തസ്നീം ഹാഷിം, നഫീസത്ത്, ലൈല കല്ലാട്ട്, റസീന റഷീദ്, ലൈല കബീർ, റഫീന അഹമ്മദ്, ഷഹർബാനു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

