Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ കെ.എം.സി.സി.യിൽ...

ദുബൈ കെ.എം.സി.സി.യിൽ പത്താംതരം തുല്യതാ കോഴ്സ്​  രജിസ്​േട്രഷൻ തുടരുന്നു

text_fields
bookmark_border
ദുബൈ കെ.എം.സി.സി.യിൽ പത്താംതരം തുല്യതാ കോഴ്സ്​  രജിസ്​േട്രഷൻ തുടരുന്നു
cancel

ദുബൈ: കേരളസർക്കാർ പൊതുവിദ്യാഭ്യാസവകുപ്പ്, സംസ്​ഥാന സാക്ഷരതാ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഗൾഫ്​ മലയാളികൾക്കായി നടത്തുന്ന പത്താം തരംതുല്യതാ കോഴ്സ് ​ആറാം  ബാച്ച്​ രജിസ്​േട്രഷൻ ദുബൈ കെ.എം.സി.സി.യിൽ തുടരുന്നു.വിവിധകാരണങ്ങളാൽ പഠനം പൂർത്തിയാക്കാനാവാതെ ഗൾഫ്​ രാജ്യങ്ങളിലെത്തി ജോലിചെയ്യുന്നവർക്ക്​  ഉയർന്ന അവസരങ്ങൾ സ്വന്തമാക്കാനുതകുന്ന പത്താം തരംതുല്യതാ പരീക്ഷ 2018 സെപ്തംബറിലാണ് നടക്കുക. 
പരീക്ഷാകേന്ദ്രം ദുബൈയിൽ ആയിരിക്കും. പഠിതാക്കൾക്കു വേണ്ടി അടുത്ത മാസം കെ.എം.സി.സി. ഓഡിറ്റോറിയത്തിൽ സൗജന്യ സമ്പർക്ക പഠന ക്ലാസ്സുകളും നടത്തും. ഏഴാംതരം പാസ്സാവുകയും പത്താം തരത്തിനുമുമ്പ് പഠനം നിർത്തുകയും ചെയ്തവർ, 2011 ലോ അതിന് മുമ്പോ എസ്​.എസ്​.എൽ.സി. പരീക്ഷയെഴുതി പരാജയപ്പെട്ടവർ, കേരളസാക്ഷരതാ മിഷൻ നടത്തുന്ന ഏഴാംതരംതുല്യതാ പരീക്ഷ പാസ്സായവർ എന്നിവർക്കെല്ലാം കോഴ്സിൽ ചേരാവുന്നതാണ്. അപേക്ഷകന് 2017ജൂൺ ഒന്നിന് 17 വയസ്സ് പൂർത്തിയായിരിക്കണം. 

ഇൗ മാസം 30 വരെയാണ്​ രജിസ്​േട്രഷൻ കാലാവധി. രജിസ്​േട്രഷൻ ഫോറം പൂരിപ്പിക്കുന്നതിനും ഫീസ്​അടക്കുന്നതിനുമുള്ള സൗകര്യം ദുബൈ കെ.എം.സി.സി. അൽ ബറാഹ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. അപേക്ഷാ ഫോറം  wwww.literacymissionkerala.org എന്ന വെബ്സൈറ്റിൽ നിന്ന്​ ഡൗൺലോഡ്​ ചെയ്യാവുന്നതാണ്. കോഴ്സ്​ ഫീ 715 ദിർഹം രണ്ട് ഗഡുക്കളായി അടക്കാനും സൗകര്യമുണ്ട്. അപേക്ഷകർ വിസ പേജ് അടക്കമുള്ള പാസ്സ്പോർട്ട്കോപ്പി, രണ്ട് പാസ്സ്പോർട്ട്സൈസ്​ഫോട്ടോകൾ എന്നിവയും ഏഴാംതരം പാസ്സായ സർട്ടിഫിക്കറ്റ്, ടി.സി., പഠിച്ച സ്​കൂളിൽ നിന്നുള്ള ബോണഫൈഡ്സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും ഒന്ന് എന്നിവ സമർപ്പിക്കേണ്ടതാണ്. 

എസ്​.എസ്​.എൽ.സി. പാസ്സാകാൻ കഴിയാതെ പോയ മുഴുവൻ പ്രവാസി മലയാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന്​ ദുബൈ കെ.എം.സി.സി. ആക്ടിംഗ് പ്രസിഡൻറ്​ മുഹമ്മദ് പട്ടാമ്പി, ആക്ടിംഗ് ജനറൽ സെക്രട്ടറി ഇസ്മായിൽ ഏറാമല എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്​ ദുബൈ കെ.എം.സി.സി ഒഫീസിലോ (04 2727773)  ‘മൈ ഫ്യൂച്ചർ‘ ചെയർമാൻ അഡ്വ: സാജിദ് അബൂബക്കർ (050 5780225) സാക്ഷരതാ മിഷൻ കോ–ഓർഡിനേറ്റർ എം.ഷഹീർ  (050 7152021)  എന്നിവരെയോ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf newsmalayalam news
News Summary - kmcc-uae-gulf news
Next Story