പെരുന്നാൾ പൊലിമയിൽ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി ഈദ് സംഗമം
text_fieldsദുബൈ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമത്തിൽ
പങ്കെടുത്തവർ
ദുബൈ: പ്രവാസികളുടെ പെരുന്നാൾ പൊലിമയിൽ ദുബൈ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി ഈദ് സംഗമം സംഘടിപ്പിച്ചു. പ്രസിഡന്‍റ് ഇൻ ചാർജ് അബു ഷമീറിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന സെക്രട്ടറി സമദ് ചാമക്കാല ഉദ്ഘാടനം ചെയ്തു. ഖത്തർ കെ.എം.സി.സി സ്റ്റേറ്റ് കൗൺസിലർ അബ്ദുൽ സത്താർ, ഷഫീഖ് മാരേക്കാട് എന്നിവർ പങ്കെടുത്തു.
സംഘാടക സമിതി കോ ഓർഡിനേറ്റർമാരായ മുഹമ്മദ് വെട്ടുകാട്, ഹനീഫ് തളിക്കുളം, നൗഫൽ പുത്തൻപുരക്കൽ, ജില്ല-മണ്ഡലം ഭാരവാഹികളായ അഷ്‌റഫ് കൊടുങ്ങല്ലൂർ, ആർ.വി.എം. മുസ്തഫ, സത്താർ മാമ്പ്ര, ബഷീർ പെരിഞ്ഞനം, നൗഷാദ് ടാസ്, കബീർ ഒരുമനയൂർ, ഉമർ മുള്ളൂർക്കര, മുസമ്മിൽ തലശ്ശേരി, ഷകീർ ഉപ്പാട്ട്, അബ്ദുൽ ഹമീദ് വടക്കേക്കാട്, ഷെഹീർ ചെറുതുരുത്തി, ഹംസ ചിരട്ടക്കുന്ന്, റൂഷാഫിദ്, വനിതാ വിങ് ഭാരവാഹികളായ സുബി മനാഫ്, റസിയ ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി. ആക്ടിങ് ജനറൽ സെക്രട്ടറി ഷമീർ പണിക്കത്ത് സ്വാഗതവും ട്രഷറർ ബഷീർ വരവൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

