കെ.എം.സി.സി ടാലന്റ് ഈവ് 2025 ശ്രദ്ധേയമായി
text_fieldsദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ടാലൻറ് ഈവ് 2025 പരിപാടി
ദുബൈ: കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.എ.ഇയിലെ ഇന്ത്യൻ വിദ്യാർഥികളിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറിൽപരം പ്രതിഭകളെ അക്കാദമിക് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. ദുബൈ വിമൺസ് അസോസിയേഷൻ ഹാളിൽ മലപ്പുറം ജില്ലാ കെ.എം.സി.സിക്ക് കീഴിലുള്ള സ്മാർട്ട് എജുക്കേഷൻ ആൻഡ് എൻഡോവ്മെന്റ് വിങ് സംഘടിപ്പിച്ച ടാലൻറ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാർഥികൾ ആദരം ഏറ്റുവാങ്ങിയത്. ഡോ. പുത്തൂർ റഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് കാലൊടി അധ്യക്ഷതവഹിച്ചു.
സൈനുൽ ആബിദീൻ സഫാരി, ഡോ. അൻവർ അമീൻ, പി.കെ. ഫിറോസ്, സലാം പരി, നിഷാദ് പുൽപ്പാടൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ പ്രവർത്തകനും അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷൻ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി നൗഫൽ സ്വാഗതവും സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

