Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.എം.സി.സി...

കെ.എം.സി.സി കായികോത്സവത്തിന് തുടക്കം; തൃശൂർ ജില്ല മുന്നിൽ

text_fields
bookmark_border
കെ.എം.സി.സി കായികോത്സവത്തിന് തുടക്കം; തൃശൂർ ജില്ല മുന്നിൽ
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി കാ​യി​കോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ചെ​സ് മ​ത്സ​രം സി.​വി.​എം വാ​ണി​മേ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: യു.​എ.​ഇ​യു​ടെ അ​മ്പ​താം ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​യി​കോ​ത്സ​വം-21 പ​രി​പാ​ടി​ക്ക് അ​ൽ ബ​റാ​ഹ​യി​ൽ തു​ട​ക്ക​മാ​യി. ചെ​സ്​ മ​ത്സ​ര​ത്തോ​ടെ​യാ​ണ്​ ആ​രം​ഭി​ച്ച​ത്. ജി​ല്ല​ക​ൾ ത​മ്മി​ലാ​ണ്​ മ​ത്സ​രം. ന​വം​ബ​ർ 30ന് ​ഖി​സൈ​സ് എ​ൻ​ഗേ​ജ് സ്പോ​ർ​ട്​​സ്​ അ​റീ​ന​യി​ൽ ബാ​ഡ്​​മി​ൻ​റ​ൺ, ഡി​സം​ബ​ർ മൂ​ന്നി​ന് ജ​ദ്ദാ​ഫ് സ്വി​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ൽ സ്പോ​ർ​ട്​​സ്​ മ​ത്സ​രം എ​ന്നി​വ ന​ട​ക്കും.പ​രി​പാ​ടി​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും കെ.​എം.​സി.​സി ഓ​വ​ർ​സീ​സ് ചീ​ഫ് കോ. ​ഓ​ഡി​നേ​റ്റ​റു​മാ​യ സി.​വി.​എം വാ​ണി​മേ​ൽ നി​ർ​വ​ഹി​ച്ചു. സ്​​മാ​ർ​ട്ട്​​ വി​ങ്​ ചെ​യ​ർ​മാ​ൻ എ​ൻ.​കെ ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന. ക​ൺ​വീ​ന​ർ കെ.​പി. മു​ഹ​മ്മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഇ​ൻ ചാ​ർ​ജ് ഹു​സൈ​നാ​ർ ഹാ​ജി എ​ട​ച്ചാ​ക്കൈ, ജ​ന. സെ​ക്ര​ട്ട​റി മു​സ്​​ത​ഫ തി​രൂ​ർ, ട്ര​ഷ​റ​ർ പി.​കെ. ഇ​സ്​​മാ​യി​ൽ, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര. ഹം​സ തൊ​ട്ടി, സീ​നി​യ​ർ സെ​ക്ര​ട്ട​റി അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, ഒ.​കെ. ഇ​ബ്രാ​ഹിം, മു​സ്​​ത​ഫ വേ​ങ്ങ​ര, റ​യീ​സ് ത​ല​ശ്ശേ​രി, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, നി​സാ​മു​ദ്ദീ​ൻ കൊ​ല്ലം, ഒ. ​മൊ​യ്​​തു, ഹ​സ​ൻ ചാ​ലി​ൽ, കെ.​പി.​എ സ​ലാം, മ​ജീ​ദ് മ​ട​ക്കി​മ​ല, അ​ഷ്റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ഖ​നി ന​ന്ദി പ​റ​ഞ്ഞു.ചെ​സ് മ​ത്സ​രം ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് റൈ​ഹാ​ൻ മ​ൻ​സൂ​ർ തൃ​ശൂ​ർ, മു​ഹ​മ്മ​ദ് ശാ​മി​ൽ എ​ൻ.​കെ ക​ണ്ണൂ​ർ, മു​ഹ​മ്മ​ദ് അ​ഫാ​ൻ മ​ൻ​സൂ​ർ തൃ​ശൂ​ർ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് മ​ല​പ്പു​റം ഒ​ന്നും, സു​ബൈ​ർ ഹം​സ തൃ​ശൂ​ർ ര​ണ്ടും, യാ​സ​ർ അ​ബ്​​ദു​ൽ ക​രീം മ​ല​പ്പു​റം മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഷാ​ന​വാ​സ് കി​ടാ​ര​ൻ, മു​സ്​​ത​ഫ ചാ​രു​പ​ടി​ക്ക​ൽ, സു​ഫൈ​ദ് ഇ​രി​ങ്ങ​ണ്ണൂ​ർ, മാ​ട്ടു​മ്മ​ൽ ഹം​സ ഹാ​ജി, ഹം​സ പ​യ്യോ​ളി, ഉ​മ​ർ ഹു​ദ​വി പു​ള്ളാ​ട്ട്, റ​യീ​സ് കോ​ട്ട​ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - kmcc sportsday
Next Story