കെ.എം.സി.സി സർഗോത്സവം: നസീർ കലാപ്രതിഭ, ഫാത്തിമ ഷമീം കലാതിലകം
text_fieldsനസീർ രാമന്തളി, ഫാത്തിമ ഷമീം
ദുബൈ: ദുബൈ കെ.എം.സി.സി സർഗോത്സവത്തിൽ വ്യക്തിഗത മത്സരങ്ങളിൽ കൂടുതൽ പോയന്റ് നേടി നസീർ രാമന്തളി കലാപ്രതിഭയായും ഫാത്തിമ ഷമീം കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു. ചിത്ര രചന, പെയിന്റിങ്, കാർട്ടൂൺ ഉപന്യാസം തുടങ്ങിയ വ്യക്തിഗത മത്സരങ്ങളിൽ ശ്രദ്ധേയമായ വിജയം നേടിയാണ് കണ്ണൂർ ജില്ലക്ക് വേണ്ടി മത്സരിച്ച നസീർ രാമന്തളി കലാപ്രതിഭ പട്ടം നേടിയത്.
രചനാ മത്സരങ്ങളിലും സ്റ്റേജ് മത്സരങ്ങളിലും മികച്ച വിജയം നേടിയാണ് ഫാത്തിമ ഷമീം കലാതിലകത്തിന് അർഹയായത്. വനിതകൾക്കായി പ്രത്യേകം മത്സരങ്ങൾ ഏർപ്പെടുത്തിയിരുന്നു സർഗോത്സവത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

