കെ.എം.സി.സി സർഗോത്സവം; കണ്ണൂർ മുന്നിൽ
text_fieldsദുബൈ കെ.എം.സി.സി സർഗോത്സവം മത്സരത്തിൽ നിന്ന്
ദുബൈ: ദുബൈ കെ.എം.സി.സി സർഗധാരയുടെ സർഗോത്സവം കലാ-സാഹിത്യ മത്സരങ്ങൾ തുടരുന്നു. ജനുവരി നാലിന് തുടങ്ങിയ സർഗോത്സവത്തിൽ ഇതുവരെയുള്ള ഫലമനുസരിച്ച് കണ്ണൂർ ജില്ലയാണ് മുന്നിൽ. സ്റ്റേജിതര മത്സരങ്ങളാണ് പൂർത്തിയായത്. കണ്ണൂർ (53), തൃശൂർ (48), മലപ്പുറം (35) എന്നിങ്ങനെയാണ് പോയന്റ് നില.
കഥാരചന, കവിതാ രചന, ചിത്ര രചന, കാർട്ടൂൺ, പെയിന്റിങ്, ക്വിസ്, ഡിബേറ്റ് എന്നീ മത്സരങ്ങൾ ഇതിനകം പൂർത്തിയായി. വാരാന്ത്യ അവധി ദിനങ്ങളിലാണ് മത്സരങ്ങൾ നടന്നുവരുന്നത്. ഫെബ്രുവരി എട്ടുവരെ സർഗോത്സവം നീണ്ടുനിൽക്കും. കഴിഞ്ഞദിവസം നടന്ന മത്സരങ്ങളിൽ റോയ് റാഫേൽ, ജമാൽ വട്ടംകുളം, ഡോ. ശരീഫ് പൊവ്വൽ എന്നിവർ വിധികർത്താക്കളായി. ഡോ. പുത്തൂർ റഹ്മാൻ, സി.വി.എം വാണിമേൽ എന്നിവർ മുഖ്യാതിഥികളായി. ദുബൈ കെ.എം.സി.സി സർഗധാര ചെയർമാൻ അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അബ്ദുൽ ഖാദർ അരിപ്പാമ്പ്ര സ്വാഗതം പറഞ്ഞു. കോഓർഡിനേറ്റർ അഷ്റഫ് കൊടുങ്ങല്ലൂർ നന്ദി പറഞ്ഞു. ജലീൽ മഷ്ഹൂർ തങ്ങൾ, നിസാം ഇടുക്കി, സിദ്ദീഖ് മരുന്നൻ, നസീർ ആലപ്പുഴ, മജീദ് കുയ്യോടി, ഗഫൂർ പാലോളി, ഉബൈദ് ഉദുമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

