Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി സ​ർ​ഗോ​ത്സ​വം സ​മാ​പി​ച്ചു

text_fields
bookmark_border
കെ.​എം.​സി.​സി സ​ർ​ഗോ​ത്സ​വം സ​മാ​പി​ച്ചു
cancel
camera_alt

കെ.​എം.​സി.​സി സ​ർ​ഗോ​ത്സ​വം സ​ദ​സ്സ്

ദു​ബൈ: കെ.​എം.​സി.​സി സ​ർ​ഗ​ധാ​ര സം​ഘ​ടി​ച്ച സ​ർ​ഗോ​ത്സ​വ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല ജേ​താ​ക്ക​ളാ​യി. ക​ണ്ണൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ൾ​ക്കാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​നം. ന​സീ​ർ രാ​മ​ന്ത​ളി ക​ലാ​പ്ര​തി​ഭ​യും, ഫാ​ത്തി​മ ഷ​മീം ക​ലാ​തി​ല​ക​വു​മാ​യി (ഇ​രു​വ​രും ക​ണ്ണൂ​ർ ജി​ല്ല) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 50ൽ ​ഏ​റെ ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ത്ത​പ്പെ​ട്ട സാ​ഹി​ത്യ, ചി​ത്ര​ര​ച​ന, ക്വി​സ്, ഡി​ബേ​റ്റ് മ​ത്സ​ര​ങ്ങ​ളി​ലും ക​ല മ​ത്സ​ര​ങ്ങ​ളി​ലെ വ്യ​ക്തി​ഗ​ത, ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ളി​ലു​മാ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ഒ​ട്ടേ​റെ പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​രം സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ന്റെ മാ​ന്വ​ൽ അ​നു​സ​രി​ച്ചാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. സ​മാ​പ​ന സ​മ്മേ​ള​നം സ​ർ​ഗ​ധാ​ര ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യു.​എ.​ഇ കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹി​യു​ദ്ദീ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ദു​ബൈ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഡോ. ​അ​ൻ​വ​ർ അ​മീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി യ​ഹ്​​യ ത​ള​ങ്ക​ര, ട്ര​ഷ​റ​ർ പി.​കെ. ഇ​സ്മ​യി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. സ​ർ​ഗ​ധാ​ര ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്ദു​ൽ കാ​ദ​ർ അ​രി​പ്പാ​മ്പ്ര സ്വാ​ഗ​ത​വും, കോ​ഓ​ഡി​നേ​റ്റ​ർ അ​ഷ്റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് പ​ട്ടാ​മ്പി, റ​ഈ​സ് ത​ല​ശ്ശേ​രി, അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, പി.​വി നാ​സ​ർ, ആ​ർ. ഷു​ക്കൂ​ർ, കെ.​പി.​എ സ​ലാം, മൊ​യ്‌​ദു ച​പ്പാ​ര​പ്പ​ട​വ്, അ​ഡ്വ. ഖ​ലീ​ൽ ഇ​ബ്രാ​ഹിം, അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, അ​ഹ്മ​ദ് ബി​ച്ചി, ഷ​ഫീ​ഖ് മു​ഹ​മ്മ​ദ്, വ​നി​താ വി​ങ് നേ​താ​ക്ക​ളാ​യ സ​ഫി​യ മൊ​യ്‌​ദീ​ൻ, റീ​ന സ​ലിം തു​ട​ങ്ങി​യ​വ​ർ സ​മ്മാ​ന ദാ​നം നി​ർ​വ​ഹി​ച്ചു. സി​ദ്ദീ​ഖ് മ​രു​ന്ന​ൻ, റാ​ഫി പ​ള്ളി​പ്പു​റം, ടി.​എം.​എ സി​ദ്ധീ​ഖ്, നി​സാം ഇ​ടു​ക്കി, ഉ​ബൈ​ദ് ഉ​ദു​മ, ന​സീ​ർ ആ​ല​പ്പു​ഴ, സി​ദ്ദീ​ഖ് ചൗ​ക്കി, അ​ഷ്‌​റ​ഫ് തോ​ട്ടോ​ളി തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ജി​ല്ല മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, ഹാ​പ്പി​നെ​സ് ടീം ​അം​ഗ​ങ്ങ​ൾ, വ​നി​താ വി​ങ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - K.M.C.C. Sargotsavam concludes
Next Story