കെ.എം.സി.സി പെൻഷൻ പദ്ധതി: വിതരണം ചെയ്തത് 1.10 കോടി രൂപ
text_fieldsദുബൈ -കോഴിക്കോട് ജില്ല കെ.എം.സി.സി പ്രവർത്തക സമിതി യോഗം സംസ്ഥാന ഉപാധ്യക്ഷൻ ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി 12 വർഷമായി തുടർച്ചയായി നൽകിവരുന്ന തകാഫുൽ പെൻഷൻ പദ്ധതി വഴി 1.10 കോടി രൂപ വിതരണം ചെയ്തതായി ജില്ല പ്രസിഡൻറ് ഇസ്മായിൽ ഏറാമല, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ്, ട്രഷറർ നജീബ് തച്ചംപൊയിൽ എന്നിവർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിൽനിന്നും മുനിസിപ്പൽ, കോർപറേഷൻ പരിധിയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 110 കുടുംബങ്ങൾക്കാണ് പ്രതിമാസം 1000 രൂപ പെൻഷൻ നൽകിവരുന്നത്. 2009ൽ ഹംസ പയ്യോളി പ്രസിഡൻറും ഇബ്രാഹിം മുറിച്ചാണ്ടി ജനറൽ സെക്രട്ടറിയുമായ ജില്ല കെ.എം.സി.സി കമ്മിറ്റി തുടങ്ങിയ പദ്ധതി ഇന്നും മുടങ്ങാതെ നടന്നുവരുന്നു. മുസ്ലിംലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി മുഖേനയാണ് പെൻഷൻ തുക വിതരണം ചെയ്യുന്നത്.
തകാഫുൽ പെൻഷൻ പദ്ധതി വിപുലീകരിക്കുന്നതു സംബന്ധിച്ച് ആലോചിക്കുന്നതിന് വിളിച്ചുചേർത്ത ജില്ല പ്രവർത്തക സമിതി യോഗം ദുബൈ കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷൻ ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല പ്രസിഡൻറ് ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. തകാഫുൽ പദ്ധതിയുടെ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പെൻഷൻ വിതരണം മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോകുന്നതിന് വിപുലമായ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറ് ഒ.കെ. ഇബ്രാഹിം, സീനിയർ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ, സെക്രട്ടറി ഹസൻ ചാലിൽ, ഹംസ പയ്യോളി, വലിയാണ്ടി അബ്ദുല്ല എന്നിവർ സംസാരിച്ചു. ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി അഹമ്മദ് ബിച്ചി സ്വാഗതവും സെക്രട്ടറി മൂസ കൊയമ്പ്രം നന്ദിയും പറഞ്ഞു.
ജില്ല ട്രഷറർ നജീബ് തച്ചംപൊയിൽ, സീനിയർ വൈസ് പ്രസിഡൻറ് നാസർ മുല്ലക്കൽ, കെ. അബൂബക്കർ മാസ്റ്റർ, ഹംസ കാവിൽ, എം.പി. അഷ്റഫ്, വി.കെ.കെ. റിയാസ്, ഹാഷിം എലത്തൂർ, അഷ്റഫ് ചമ്പോളി, വി.വി. സൈനുദ്ദീൻ, അബ്ദുല്ല എടച്ചേരി, സമദ് കാരാളത്ത്, അസീസ് കുന്നത്ത്, എ.പി. റാഫി, ഗഫൂർ പാലോളി, റഫീഖ് കുഞ്ഞിപ്പള്ളി, നാസിം പാണക്കാട്, ജലീൽ മഷ്ഹൂർ, നിഷാദ് മൊയ്തു, ജസീൽ കായണ്ണ, റിഷാദ് മാമ്പൊയിൽ, കെ.സി. സിദ്ദീഖ്, ഷഫീഖ് അടിവാരം, ഒ.കെ. സലാം, റസാഖ് മാത്തോട്ടം, ഷംസുദ്ദീൻ മാത്തോട്ടം, യൂസുഫ് സിദ്ദീഖ് സിറ്റി, ഷെറീജ് ചീക്കിലോട്, സലാം എലത്തൂർ, അസീസ് മേലടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

