കെ.എം.സി.സി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഅബൂദബി തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഏകദിന ക്യാമ്പിൽ നിന്ന്
അബൂദബി: അബൂദബി തിരുരങ്ങാടി മണ്ഡലം കെ.എം.സി.സി ഡസർക്ക് ട്യൂൺ സീസൺ 2 എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. അൽഖതം ഫാം ഹൗസിൽ സംഘടിപ്പിച്ച ക്യാമ്പ് മണ്ഡലം പ്രസിഡന്റ് ഷുഹൈൽ ഹുദവി ക്ലാരിയുടെ അധ്യക്ഷതയിൽ ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല സീനിയർ വൈസ് പ്രസിഡന്റ് ഒ.ടി സലാം ഉദ്ഘാടനം ചെയ്തു.
അബൂദബി മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഹംസക്കോയ ഹെൽത്ത് ഈസ് വെൽത്ത് എന്ന പേരിൽ ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു.
ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് മുജീബ് കോട്ടക്കൽ, അബൂദബി കെ.എം.സി.സി നേതാക്കളായ സാൽമി പരപ്പനങ്ങാടി, കുഞ്ഞിപ്പ മോങ്ങം, മുസ്തഫ പാട്ടശ്ശേരി, ജാഫർ തെന്നല, റഷീദ് കൊടിഞ്ഞി എന്നിവർ ആശംസകൾ അറിയിച്ചു. വരും വർഷങ്ങളിലും ഇത്തരം സൗഹൃദ സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫുട്ബാൾ, ക്രിക്കറ്റ്, നീന്തൽ, വടംവലി, ഗാനമേള, യോഗ മത്സരങ്ങൾ ക്യാമ്പിന് മാറ്റുകൂട്ടി. ടീം യെല്ലോ ഒന്നാം സ്ഥാനവും ടീം റോസ് രണ്ടാം സ്ഥാനവും, നീല, പച്ച എന്നീ ടീമുകൾ മൂന്നാം സ്ഥാനവും നേടി. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനം നൽകി.

