കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി 'ഇൻതിസാബ് 2021' സംഘടിപ്പിച്ചു
text_fieldsകോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘ഇൻതിസാബ് 2021’ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി 'ഇൻതിസാബ് 2021' സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ മണ്ഡലം പ്രസിഡൻറ് സി.വി. അഷ്റഫ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, കോട്ടക്കൽ എം.എൽ.എ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സമീപകാല പ്രവർത്തനങ്ങൾ വിശദമാക്കുന്ന ഡോക്യുമെൻററി പ്രദർശിപ്പിച്ചു. മലബാർ സമരത്തിൽ കോട്ടക്കലിെൻറ പങ്ക് വിശദമാക്കുന്ന പ്രബന്ധം വി.കെ. റഷീദ് കാട്ടിപ്പരുത്തി അവതരിപ്പിച്ചു. പുത്തൂർ റഹ്മാൻ, പി.കെ. അൻവർ നഹ, ഇബ്രാഹിം എളേറ്റിൽ, മുസ്തഫ തിരൂർ, ചെമ്മുക്കൻ യാഹുമോൻ ഹാജി, പി.വി. നാസർ, ഫക്രുദീൻ മാറാക്കര, മുജീബ് കോട്ടക്കൽ, എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മൊയ്തു എടയൂർ, കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വഹീദ, സലാല കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷബീർ കാലൊടി എന്നിവർ സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായ അസീസ് വേളേരി, അബൂബക്കർ പൊന്മള, മുസ്തഫ കൂരിയാട്, ഷമീം മാറാക്കര, റസാഖ് വളാഞ്ചേരി, സൈത് മാറാക്കര, ഇസ്മായിൽ കോട്ടക്കൽ, നിസാമുദ്ദീൻ ഇരിമ്പിളിയം, റഹീം പൊന്മള എന്നിവരും മണ്ഡലത്തിലെ വളന്റിയർ മാരും പരിപാടി നിയന്ത്രിച്ചു. കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടി ലത്തീഫ് തെക്കഞ്ചേരി സ്വാഗതവും ട്രഷറർ ഉസ്മാൻ എടയൂർ നന്ദിയും പറഞ്ഞു.

