കെ.എം.സി.സി ആലപ്പുഴ ഫെസ്റ്റ് സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ആലപ്പുഴ ഫെസ്റ്റിനോടനുബന്ധിച്ച് ജമാലുദ്ദീൻ ഹാജിക്ക് ഹ്യുമാനിറ്റേറിയൻ
അവാർഡ് സമ്മാനിക്കുന്നു
ദുബൈ: ദുബൈ കെ.എം.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അഹ്ലൻ 2026 ആലപ്പി ഫെസ്റ്റ് വർണാഭമായ പരിപാടികളോടെ സമാപിച്ചു. കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു. 60 വർഷം പ്രവാസ ജീവിത യാത്ര പൂർത്തിയാക്കിയ ദുബൈയിലെ ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ ജമാലുദ്ദീൻ ഹാജിക്ക് ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകി ആദരിച്ചു.
സക്കീർ ഹുസൈൻ കായംകുളത്തിന് ബിസിനസ് രംഗത്തെ മികവിനുള്ള അവാർഡും നൽകി. കെ.എം.സി.സി മുൻ സംസ്ഥാന സെക്രട്ടറി ഇസ്മാഈൽ അരൂക്കുറ്റി, മുൻ ജില്ല പ്രസിഡന്റ് സൈദ് മുഹമ്മദ് എന്നിവരെയും ആദരിച്ചു. ഫാ. മെബിൻ ജേക്കബ് തോമസ്, ഡബ്ല്യു.എം.സി മിഡിൽ ഈസ്റ്റ് പ്രസിഡന്റ് സുധീർ സുബ്രമണ്യം, ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഇസ്മാഈൽ ഏറാമല, കെ.പി.എ. സലാം, അബ്ദുസമദ് എടക്കുളം, അഹമദ് ബിച്ചി, ഒ. മൊയ്തു, ആർ. ഷുക്കൂർ, പി.വി. നാസർ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, വിവിധ ജില്ല ഭാരവാഹികളായ സിദ്ദീഖ് കാലൊടി, എ.പി. നൗഫൽ, സി.വി. അഷ്റഫ്, ടി.ആർ. ഹനീഫ്, സൈനുദ്ദീൻ ചേലേരി, റഹ്ദാദ് മൂഴിക്കര, ജലീൽ മഷ്ഹൂർ തങ്ങൾ, അഡ്വ. അബ്ദുസമദ് എറണാകുളം, ഷഹീർ കൊല്ലം, എസ്. നിസാമുദ്ദീൻ, സുലൈമാൻ ഇടുക്കി, നിസാം ഇടുക്കി തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലയുടെ ബൈത്തുറഹ്മ, കുടിവെള്ള പദ്ധതി എന്നിവയുടെ പ്രഖ്യാപനം നടത്തി. വിദ്യാഭ്യാസ രംഗത്ത് മികവു പുലർത്തിയവർക്കുള്ള ആദരം, കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ വിവിധ മത്സരങ്ങൾ, കുട്ടികളുടെ ഒപ്പന, അറബിക് ഡാൻസ്, കോൽക്കളി, സിനിമാറ്റിക് എന്നിവയും അരങ്ങേറി. കെ.എം.സി.സി ജില്ല പ്രസിഡന്റ് നസീല ഹുസൈൻ, ജനറൽ സെക്രട്ടറി ഇനാസ് അനസ്, ട്രഷറർ അൻസിയ എന്നിവരെ വനിതാ കെ.എം.സി.സി സംസ്ഥാന ട്രഷറർ നജ്മ സാജിദ് ഷാൾ അണിയിച്ചു. ജില്ല പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിബു കാസിം സ്വാഗതവും ട്രഷറർ നാസർ കാസിം നന്ദിയും പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി കൺവീനർ നജീബ് സൈദ് മുഹമ്മദ് ചടങ്ങുകൾ നിയന്ത്രിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ നസീർ കായംകുളം, സാബു അലിയാർ, സുലൈമാൻ, സമീർ, നബീൽ, നസീർ സീതി, നൗഷാദ്, ജുനൈദ്, അനസ്, വഹാബ്, കമറുദ്ദീൻ, റഷീദ് സാർ, സിയാ യഹിയ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

