കെ.എം.സി.സി കരിയർ വർക്ക് ഷോപ് സംഘടിപ്പിച്ചു
text_fieldsകൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച എജുവിഷൻ കരിയർ ഡിസൈൻ വർക്ക് ഷോപ് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി എജുവിഷൻ കരിയർ ഡിസൈൻ വർക്ക് ഷോപ് സംഘടിപ്പിച്ചു. പരിപാടിയിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. ‘യുവതലമുറക്ക് ചിറകുകൾ പകരുന്ന വഴിയിലേക്കുള്ള മുന്നേറ്റം’ എന്ന സന്ദേശത്തിലൂന്നിയായിരുന്നു പരിപാടി. കരിയർ വിദഗ്ധരായ മുഹമ്മദ് അജ്മൽ സിയും ഫിറോസ് പി.ടിയും നേതൃത്വം നൽകി.ആർട്ട് ഓഫ് പാരന്റിങ് എന്ന വിഷയത്തിൽ ലൈഫ് കോച്ചും ഗ്ലോബൽ ട്രെയിനറുമായ സുലൈമാൻ മേൽപത്തൂർ നേതൃത്വം നൽകി.
സമാപന സമ്മേളനത്തിൽ കൊണ്ടോട്ടി കെ.എം.സി.സി മണ്ഡലം പ്രസിഡന്റ് മിജുവാദ് കെ.സി. അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി മുഖ്യാതിഥിയായിരുന്നു.
കൊണ്ടോട്ടി എം.എൽ.എ ടി.വി. ഇബ്രാഹിം, വേൾഡ് കെ.എം.സി.സി ഉപാധ്യക്ഷൻ യു. അബ്ദുല്ല ഫാറൂഖി, അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി. ഹിദായത്തുല്ല പറപ്പൂർ, ഡോ. സുലൈമാൻ മേൽപ്പത്തൂർ, ജബ്ബാർ ഹാജി, അബ്ദുൽ ഖാദർ ഒളവട്ടൂർ, അസീസ് കാളിയാടൻ, ജനറൽ സെക്രട്ടറി അജാസ് മുണ്ടക്കുളം, പ്രോഗ്രാം കൺവീനർ അബ്ദുറഹ്മാൻ ഓമാനൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

