പ്രവാസിക്ഷേമ പെൻഷൻതുക വർധന അപര്യാപ്തം -കെ.എം.സി.സി
text_fieldsദുബൈ: പ്രവാസി പെൻഷൻ തുക വർധന അപര്യാപ്ത്മാണെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി. പ്രവാസിക്ഷേമ പെൻഷൻ തുക വർധിപ്പിക്കുന്നതിന് കെ.എം.സി.സി സർക്കാറിന് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ച് പെൻഷൻ തുക വർധിപ്പിച്ചതായി നോർക്ക വകുപ്പ് അഡീഷനൽ സെക്രട്ടറി അറിയിച്ചിരുന്നുവെങ്കിലും നാമമാത്രമായ വർധനവാണുണ്ടായിരിക്കുന്നത്. പ്രവാസി ക്ഷേമത്തിനായി നിരവധി ആവശ്യങ്ങളുന്നയിച്ച് കേരള നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിക്ക് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് മുഖാന്തരമാണ് നിവേദനം നൽകിയത്. പുതുക്കിയ പെൻഷൻ പ്രകാരം വിവിധ കാറ്റഗറിയിലായി 3000- 3500 രൂപ മാത്രമാണ് ലഭിക്കുക. ചുരുങ്ങിയത് 8000 രൂപയെങ്കിലുമായി വർധിപ്പിക്കണമെന്നാണ് കെ.എം.സി.സിയുടെ ആവശ്യം.
അബൂഹൈൽ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ജില്ല ട്രഷറർ ഹനീഫ് ടി.ആർ. മേൽപറമ്പ്, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ജില്ല വൈസ് പ്രസിഡന്റുമാരായ റഷീദ് ഹാജി കല്ലിങ്കാൽ, സി.എച്ച്. നൂറുദ്ദീൻ കാഞ്ഞങ്ങാട്, റാഫി പള്ളിപ്പുറം, ജില്ല സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീൽ, ഹസൈനാർ ബീജന്തടുക്ക, സലാം തട്ടാനിച്ചേരി, ഫൈസൽ മൊഹ്സിൻ തളങ്കര, കെ.പി. അബ്ബാസ് കളനാട് തുടങ്ങിയവർ സംസാരിച്ചു. റഷീദ് ഹാജി കല്ലിങ്കാൽ പ്രാർഥനയും സെക്രട്ടറി അഷ്റഫ് പാവൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

