അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍
text_fieldsപി.എന്‍. മൻസൂർ (പ്രസി.), വി.പി. മുസ്തഫ (ജന.സെക്ര.), സി. നാസർ (ട്രഷ.)
അജ്മാൻ: അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എം.സി.സി ഹാളിൽ നടന്ന പ്രവർത്തകസംഗമത്തിൽ പുതിയ നേതൃത്വം ചുമതലയേറ്റു. അജ്മാൻ കെ.എം.സി.സി മലപ്പുറം ജില്ല ഓർഗനൈസിങ് സെക്രട്ടറി ലത്തീഫ് ടി.എൻ പുരം നിരീക്ഷകനായും റഷീദ് എരമംഗലം റിട്ടേണിങ് ഓഫിസറായും ഐകകണ്ഠ്യേനയാണ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
പ്രസിഡന്റായി പി.എന്‍. മൻസൂർ, ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, ട്രഷറർ സി. നാസർ എന്നിവരും സീനിയർ വൈ. പ്രസിഡന്റായി സുബൈർ മാമ്പാറ, ഓർഗനൈസിങ് സെക്രട്ടറി ഹഫീഫ് കുളത്തൂർ, വൈസ് പ്രസിഡൻറുമാരായി മൊയ്തുട്ടി, കമറുദ്ദീൻ, ഇബ്രാഹിം അൻവർ എന്നിവരെയും തെരഞ്ഞെടുത്തു. നൗഷാദ്, ലത്തീഫ്, ഷാഫി, ഷൈജു എന്നിവരെ സെക്രട്ടറിമാരായും സിദ്ദീഖ് പടപ്പറമ്പ്, ഷറഫുദ്ദീൻ മങ്കട, ഉസ്മാൻ അങ്ങാടിപ്പുറം, സിദ്ദീഖ് എന്നിവരെ ഉപദേശക സമിതിയായും ജാഫർ, നസീഫ്, ശരീഫ് ബഷീർ, ഫസലു എന്നിവരെ എക്സിക്യൂട്ടിവ് മെംബർമാരായും തിരഞ്ഞെടുത്തു.
അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് മൻസൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അജ്മാൻ കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റാഷിദ് വെട്ടം ഉദ്ഘാടനം നിർവഹിച്ചു. നാസർ കൊട്ടാരത്ത്, മുസ്തഫ വേങ്ങര തുടങ്ങിയവർ ആശംസ നേർന്നു. ബെൻഷാദ് വെങ്കിട്ട സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രഷറർ നാസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

