കെ.എം.സി.സി നാട്ടിക മണ്ഡലം ഇഫ്താർ സംഗമം
text_fieldsദുബൈ കെ.എം.സി.സി നാട്ടിക മണ്ഡലം ഇഫ്താർ സംഗമത്തിന് എത്തിയവർ
ദുബൈ: കെ.എം.സി.സി നാട്ടിക മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം അബൂഹൈൽ അമാന സ്പോർട്സ് ബേയിൽ സംഘടിപ്പിച്ചു. കമ്മിറ്റി പ്രസിഡന്‍റ് ഷക്കീർ ഉപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് അഷ്റഫ് കൊടുങ്ങല്ലൂർ ഉദ്ഘാടനം നിർവഹിച്ചു. കനിവ് 2026 റിലീഫ് പോസ്റ്റർ പ്രകാശനം ക്രോസ് റോഡ് ഡയറക്ടർ സാലിഹിന് നൽകി അബു ഷമീർ നിർവഹിച്ചു.
മുതിർന്ന നേതാക്കളായ ബഷീർ സെയ്ദു, അബൂ ഷമീർ ഹനീഫ തളിക്കുളം എന്നിവർക്ക് മൊമെന്‍റോ നൽകി ആദരിച്ചു. വെൽഫെയർ സ്കീം ആനുകൂല്യം താന്ന്യം പഞ്ചായത്ത് കോഡിനേറ്റർ യൂനുസ് ഹസനും, നൗഷാദ് നൂൽപാടത്തും ഏറ്റുവാങ്ങി. തൃശ്ശൂർ ജില്ലാ ഭാരവാഹികളായ അബു ഷമീർ, ഹനീഫ തളിക്കുളം, ഷമീർ പണിക്കത്ത്, നൗഫൽ പുത്തൻപുരയിൽ, എന്നിവർ ആശംസകൾ നേർന്നു. റീന ടീച്ചർ, റസിയ ഷമീർ, ഫസ്ന മുൻദിർ, അബീന ഹംസ എന്നിവരും സലീം നാട്ടിക, ഹുസൈൻ അറക്കൽ, ബദർ നാട്ടിക, സുൽഫിക്കർ തളിക്കുളം, മനാഫ് മുഹമ്മദ്, ഷാഹുൽ ഉപ്പാട്ട്, ഷമീർ നാട്ടിക, ജുനൈദ് തളിക്കുളം, ഷബീർ വലപ്പാട്, റാഷിദ ബദറുദ്ദീൻ, സബീന ഷാഹുൽ, മുബീന സുൽഫിക്കർ, സബീന മനാഫ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

