കെ.എം.സി.സി ദേശീയ ദിനാഘോഷം
text_fieldsദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷം ശംസുദ്ധീൻ ബിൻ
മുഹ് യിദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: വിദേശികളെ ചേർത്തുപിടിച്ചു അവരെ രാഷ്ട്രനന്മക്കായ് ഉപയോഗപ്പെടുത്തുന്ന യു.എ.ഇ ഭരണാധികാരികളുടെ വിശാല മനസ്കത ലോക രാഷ്ട്രങ്ങൾക്ക് മാതൃകയാണെന്ന് യു.എ.ഇ കെ.എം.സി.സി മുഖ്യ രക്ഷാധികാരി എ.പി. ശംസുദ്ധീൻ ബിൻ മുഹ് യിദ്ദീൻ പറഞ്ഞു. ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച യു.എ.ഇ.യുടെ 51ാംദേശീയ ദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഒ.ടി. സലാം അധ്യക്ഷത വഹിച്ചു.
വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട്, യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ, കെ.എം.സി.സി നേതാക്കളായ ഇബ്രാഹീം മുറിച്ചാണ്ടി, അഡ്വ. സാജിദ് അബൂബക്കർ, ഒ.കെ. ഇബ്രാഹീം, കെ.പി.എ. സലാം, അരിപ്പാമ്പ്ര അബ്ദുൽ ഖാദർ, മുഹമ്മദ് പട്ടാമ്പി, ഫാറൂഖ് പട്ടിക്കര, ഇസ്മായിൽ ഏറാമല എന്നിവർ സംസാരിച്ചു.
അംഗവൈകല്യത്തെ അതിജീവിച്ച് റാസൽ ഖൈമ ജബൽ ജൈസ് പർവത നിര കീഴടക്കിയ ഷഫീഖ് പാണക്കാടനെ ആദരിച്ചു. പി.വി. നാസർ സ്വാഗതവും സിദ്ധീഖ് കാലൊടി നന്ദിയും പറഞ്ഞു. നാസർ കുറമ്പത്തൂർ, മുജീബ് കോട്ടക്കൽ, ഷക്കീർ പാലത്തിങ്ങൽ, ശിഹാബ് ഇരിവേറ്റി, സൈനുദ്ധീൻ പൊന്നാനി, ഫക്രുദ്ദീൻ മാറാക്കര, ഷമീം ചെറിയമുണ്ടം തുടങ്ങിയവർ നേതൃത്വ നൽകി.

