Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.എം.സി.സി ദേശീയ...

കെ.എം.സി.സി ദേശീയ ദിനാഘോഷ സമാപനം നാളെ

text_fields
bookmark_border
കെ.എം.സി.സി ദേശീയ ദിനാഘോഷ സമാപനം നാളെ
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഭാരവാഹികൾ ദേ​ശീ​യ ദി​നാ​ഘോ​ഷ സ​മാ​പ​ന പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു

ദു​ബൈ: യു.​എ.​ഇ ദേ​ശീ​യ ദി​ന​ത്തി​െൻറ ഭാ​ഗ​മാ​യി ദു​ബൈ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ ഏ​ഴി​ന്​ ദു​ബൈ അ​ല്‍നാ​സ​ര്‍ ലി​ഷ​ര്‍ ലാ​ൻ​ഡി​ല്‍ ന​ട​ക്കും. വ്യ​വ​സാ​യി എം.​എ. യൂ​സു​ഫ​ലി, ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ല്‍ ജ​ന​റ​ല്‍ ഡോ. ​അ​മ​ന്‍ പു​രി, കേ​ര​ള പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, പ്ര​തി​പ​ക്ഷ ഉ​പ നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, വ​നി​ത ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് സു​ഹ​റ മ​മ്പാ​ട്, മ​ഞ്ചേ​ശ്വ​രം എം.​എ​ൽ.​എ എ.​കെ.​എം. അ​ഷ്‌​റ​ഫ്, ഓ​വ​ര്‍സി​സ് കെ.​എം.​സി.​സി ചീ​ഫ് ഓ​ര്‍ഗ​നൈ​സ​ര്‍ സി.​വി.​എം. വാ​ണി​മേ​ല്‍, അ​ല്‍ഫ​ര്‍ദാ​ന്‍ ഗ്രൂ​പ് സി.​ഇ.​ഒ ഹ​സ​ന്‍ അ​ല്‍ഫ​ര്‍ദാ​ന്‍, അ​റ​ബ് പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും.

ഗാ​യ​ക​രാ​യ അ​ന്‍സാ​ര്‍, ആ​ദി​ല്‍ അ​ത്തു, മു​ഹ​മ്മ​ദ് (പ​ട്ടു​റു​മാ​ല്‍), ഷാ​ന്‍ ആ​ലു​ക്ക​ല്‍ (ക​ലാ​ഭ​വ​ന്‍), ഫ​വാ​സ് (കു​ട്ടി പ​ട്ടു​റു​മാ​ല്‍) തു​ട​ങ്ങി​യ ക​ലാ​കാ​ര​ന്മാ​ര്‍ വേ​ദി​യി​ലെ​ത്തും.

സ​മ​ദ് ക​ട​മേ​രി​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ 'നെ​ല്ല​റ ഇ​ശ​ല്‍ നൈ​റ്റും' കോ​ല്‍ക്ക​ളി, ദ​ഫ്മു​ട്ട് ഉ​ൾ​പ്പെ​ടെ ക​ലാ​പ്ര​ദ​ര്‍ശ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സാ​മൂ​ഹി​ക-​വ്യാ​വ​സാ​യി​ക പ്ര​മു​ഖ​രെ ആ​ദ​രി​ക്കും.

50ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന വൈ​വി​ധ്യ​മാ​ര്‍ന്ന 50 ഇ​ന പ​രി​പാ​ടി​ക​ള്‍ക്ക് വ​ന്‍ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണു​ണ്ടാ​യ​തെ​ന്ന്​ ദു​ബൈ കെ.​എം.​സി.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് ഹു​സൈ​നാ​ര്‍ ഹാ​ജി എ​ട​ച്ചാ​ക്കൈ, ജ​ന.​സെ​ക്ര​ട്ട​റി മു​സ്ത​ഫ തി​രൂ​ര്‍, ട്ര​ഷ​റ​ര്‍ പി.​കെ. ഇ​സ്മാ​യി​ല്‍, ഹം​സ തൊ​ട്ടി, അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ര്‍, ഒ.​കെ. ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ആ​ര്‍ട്ട് ഗാ​ല​റി, വി​മ​ന്‍സ് ഫെ​സ്​​റ്റ്, 'കേ​ര​ളീ​യം', മെ​ഗാ മെ​ഡി​ക്ക​ല്‍-​ര​ക്ത​ദാ​ന ക്യാ​മ്പ്, നേ​തൃ​സം​ഗ​മം, ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സെ​മി​നാ​ര്‍, സ​ര്‍ഗോ​ത്സ​വം, നേ​തൃ​സ്മൃ​തി, സ്‌​പോ​ര്‍ട്‌​സ് മീ​റ്റ്, ക്ലീ​ന​പ് ദി ​വേ​ള്‍ഡ്, ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണം, വ​ള​ൻ​റി​യ​ര്‍ മീ​റ്റ് തു​ട​ങ്ങി​യ​വ​യാ​ണ് 50 ഇ​ന പ​രി​പാ​ടി​ക​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സ​മാ​പ​ന പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന അ​ല്‍നാ​സ​ര്‍ ലി​ഷ​ര്‍ ലാ​ൻ​ഡി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തും. ദു​ബൈ കെ.​എം.​സി.​സി ഭാാ​ര​വാ​ഹി​ക​ളാ​യ ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, എ​ന്‍.​കെ. ഇ​ബ്രാ​ഹിം, ഹ​സ്സ​ന്‍ ചാ​ലി​ല്‍, കെ.​പി.​എ. സ​ലാം, ഇ​സ്മാ​യി​ല്‍ അ​രൂ​ക്കു​റ്റി, മു​സ്ത​ഫ വേ​ങ്ങ​ര, റ​ഈ​സ് ത​ല​ശ്ശേ​രി, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ല്‍ എ​ന്നി​വ​രും വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national day celebrations
News Summary - KMCC National Day celebrations come to an end tomorrow
Next Story