കെ.എം.സി.സി മെംബർഷിപ് കാമ്പയിൻ; ദുബൈയിൽ ഒരുക്കങ്ങളായി
text_fieldsയു.എ.ഇ കെ.എം.സി.സി മെംബർഷിപ് കാമ്പയിൻ നേതൃ കൺവെൻഷൻ മെംബർഷിപ് മോണിറ്ററിങ് ബോർഡ് ചെയർമാൻ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം യു.എ.ഇ കെ.എം.സി.സി നടപ്പാക്കുന്ന മെംബർഷിപ് കാമ്പയിൻ ആഗസ്റ്റ് ഒന്നിന് ആരംഭിക്കും.
ഡിജിറ്റൽ സംവിധാനത്തിൽ നടക്കുന്ന കാമ്പയിൻ പ്രവർത്തനങ്ങൾ ദുബൈയിൽ ഊർജിതമാക്കുന്നതിന് ദുബൈ കെ.എം.സി.സി വിളിച്ച സംസ്ഥാന ഭാരവാഹികളുടെയും ജില്ല, മണ്ഡലം ഭാരവാഹികളുടെയും സംയുക്ത യോഗം പദ്ധതികൾ ആവിഷ്കരിച്ചു. പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ അധ്യക്ഷത വഹിച്ചു. മെംബർഷിപ് മോണിറ്ററിങ് ബോർഡ് ചെയർമാൻ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു.
യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ കാമ്പയിൻ വിശദീകരിച്ചു. ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ സ്വാഗതം പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ ഹുസൈനാർ ഹാജി എടച്ചാക്കൈ, അഡ്വ. സാജിദ് അബൂബക്കർ, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, അബ്ദുൽഖാദർ അരിപ്പാമ്പ്ര, മുഹമ്മദ് പട്ടാമ്പി, ആർ. ഷുക്കൂർ, എൻ.കെ. ഇബ്രാഹിം, കെ.പി.എ സലാം, അഡ്വ. ഇബ്രാഹിം ഖലീൽ, ഹസ്സൻ ചാലിൽ, ഒ. മൊയ്തു, മജീദ് മടക്കിമല, നിസാം കൊല്ലം, ഇസ്മായിൽ അരൂക്കുറ്റി, വിവിധ ജില്ലകളെ പ്രതിനിധാനംചെയ്ത് ഇസ്മായിൽ ഏറാമല (കോഴിക്കോട്), സലാം കന്യപ്പാടി (കാസർകോട്), ഫൈസൽ തുറക്കൽ (പാലക്കാട്), മൊയ്തു മക്കിയാട് (വയനാട്), പി.വി. മുഈനുദ്ദീൻ (കണ്ണൂർ), സിദ്ദീഖ് കാലൊടി (മലപ്പുറം), ഷഹീർ (കൊല്ലം), നിസാം (ഇടുക്കി), അൻവർ ഷാ (തിരുവനന്തപുരം), ഷിബു കാസിം (ആലപ്പുഴ), മുഹമ്മദ് ശരീഫ് (കോട്ടയം), അക്ബർ (തൃശൂർ) തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

