കെ.എം.സി.സി മെംബർഷിപ് കാമ്പയിൻ
text_fieldsദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ പ്രവർത്തക കൺവെൻഷൻ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: 2022-2025 വർഷത്തെ കെ.എം.സി.സി മെംബർഷിപ് കാമ്പയിൻ വിജയമാക്കാൻ നൂതന പദ്ധതികളുമായി ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി. പൂർണമായും ഓൺലൈനായിട്ടാണ് ഈ വർഷം അംഗങ്ങളെ ചേർക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ജില്ല നേതൃയോഗം യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയർമാനും സംസ്ഥാന മെംബർഷിപ് മോണിറ്ററിങ് ചെയർമാനുമായ യഹിയ തളങ്കര ഉദ്ഘാടനം ചെയ്തു.
കാസർകോട് ജില്ല ആക്ടിങ് പ്രസിഡന്‍റ് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് എളേറ്റിൽ ഇബ്രാഹിം, ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, സംസ്ഥാന ഭാരവാഹികളായ എം.സി. ഹുസൈനാർ ഹാജി എടച്ചകൈ, ഹനീഫ് ചെർക്കള, കെ.പി.എ. സലാം, ഒ. മൊയ്‌തു, അഡ്വ. ഇബ്രാഹിം ഖലീൽ, ജില്ല ട്രഷറർ ഹനീഫ് ടി.ആർ. മേൽപറമ്പ്, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ജില്ല ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, സി.എച്ച്. നൂറുദ്ദീൻ കാഞ്ഞങ്ങാട്, ഹസൈനാർ ബീജന്തടുക്ക, കെ.പി. അബ്ബാസ് കളനാട്, സലാം തട്ടാനാച്ചേരി, ഫൈസൽ മൊഹ്സിൻ തളങ്കര, അഷ്‌റഫ് പാവൂർ, യൂസുഫ് മുക്കൂട്, മണ്ഡലം ഭാരവാഹികളായ ഷബീർ തൃക്കരിപ്പൂർ, ഹനീഫ് ഭാവ, ഷബീർ കീഴൂർ, ഫൈസൽ പട്ടേൽ, സൈഫുദ്ദീൻ മൊഗ്രാൽ എന്നിവർ സംസാരിച്ചു.
മണ്ഡലം സഹഭാരവാഹികളായ സി.എ. ബഷീർ പള്ളിക്കര, ആരിഫ് ചെരുമ്പ, ഹാഷിം മഠത്തിൽ, റഷീദ് ആവിയിൽ, ബഷീർ പാറപ്പള്ളി, അഷ്‌റഫ് കാഞ്ഞങ്ങാട്, സലാം മാവിലാടം, സഫ്‌വാൻ അണങ്ങൂർ, സിദ്ദീഖ് ചൗക്കി, റഷീദ് പടന്ന, സത്താർ ആലമ്പാടി, റഫീഖ് ചെറുവത്തൂർ, സുബൈർ കുബണൂർ, മൻസൂർ മർത്യ എന്നിവർ പങ്കെടുത്തു. ജില്ല വൈസ് പ്രസിഡന്‍റ് മഹ്മൂദ് ഹാജി പൈവളിഗെ പ്രാർഥന നിർവഹിച്ചു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ട്രഷറർ ഹനീഫ് ടി.ആർ. നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

