കെ.എം.സി.സി മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്
text_fieldsഉമ്മുൽ ഖുവൈൻ: യു.എ.ഇയുടെ 54ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഉമ്മുൽ ഖുവൈൻ കെ.എം.സി.സിയും വെൽനസ് മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നവംബർ 30ന് ഉമ്മുൽ ഖുവൈൻ ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ബദാമി ബിൽഡിങ്ങിലെ വെൽനെസ് മെഡിക്കൽ സെന്ററിൽ നടക്കും.
ആയിരത്തോളം പേർ പങ്കെടുക്കുന്ന മെഗാ ക്യാമ്പിൽ യു.എ.ഇയിലെ ഭരണതലത്തിൽ നിന്നുള്ള പൗര പ്രമുഖരടക്കം വ്യത്യസ്ത മേഖലയിലുള്ളവർ അതിഥികളാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വെൽനസ് മെഡിക്കൽ സെന്ററിന്റെ കീഴിലുള്ള സുപ്രധാനമായ രക്തപരിശോധനകൾ, ജനറൽ ഡോക്ടറുടെയും പീഡിയാട്രിക് ഡോക്ടർമാരുടെയും പരിശോധനകൾ എന്നിവക്ക് പുറമെ, അൽഹറം ഗ്രൂപ് ഒപ്റ്റിക്കൽ വിഭാഗത്തിന്റെ നേത്ര പരിശോധനയുമുണ്ടാകും.
ദേശീയ ദിനാഘോഷത്തിന്റെ തുടർച്ചയായി രക്തദാന ക്യാമ്പ്, മറ്റ് കലാകായിക മത്സരവേദികൾ എന്നിവയും തുടർ ദിനങ്ങളിൽ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

