കെ.എം.സി.സി മെഡിക്കൽ ക്യാമ്പ്
text_fieldsദുബൈ: ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ സമഗ്ര മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിദഗ്ധ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കെടുത്തു. രക്തസമ്മർദം, ഷുഗർ, കണ്ണ്, ബി.എം.ഐ തുടങ്ങിയ പരിശോധനകൾക്ക് സൗകര്യം ഒരുക്കി.
കൂടാതെ സൗജന്യമായി സ്കിൻ പ്രോഡക്റ്റ് സാമ്പിളുകളും വിതരണം ചെയ്തു. ഒക്ടോബർ നാലിന് നടക്കുന്ന സി.എച്ച് അനുസ്മരണ സമ്മേളനത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായായിരുന്നു ക്യാമ്പ്. ഡോ. വിൽക്കി ജോർജ് തോമ്സൺ(അൽ നൂർ ക്ലിനിക്) ആരോഗ്യ ബോധവത്കരണവും ജീവിതശൈലീരോഗങ്ങളെക്കുറിച്ചുള്ള ക്ലാസും സംശയനിവാരണ സെഷനും നയിച്ചു. ഡോ. അസിയത്ത് മിസ്ബ(അൽ നൂർ ക്ലിനിക്), ഓപ്റ്റോമെട്രിസ്റ്റുമാരായ തുഹാനി കടവത്ത്, സജന മൈദീൻപിച്ച (പീസ് ഒപ്ടിക്കൽസ്), ആരോഗ്യപ്രവർത്തകരായ റിനി റോയ്, വിവേക് സി(അൽ നൂർ ക്ലിനിക്), ഷെറിൻ സലീം, സാബു അലിയാർ, അബ്ദുൽ സമദ്(പീസ് ഒപ്ടിക്കൽസ്), മുഹമ്മദ് സുഹൈർ, ബിബിൻ ബേബി(മെഡോൺ ഫർമസി) എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറ് നാസർ മുല്ലക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് തെക്കയിൽ മുഹമ്മദ്, ജനറൽ സെക്രട്ടറി ജലീൽ മശ്ഹൂർ തങ്ങൾ എന്നിവർ ആശംസ നേർന്നു. ഹെൽത്ത് ക്ലബ് ചെയർമാൻ മൊയ്തു അരൂർ അധ്യക്ഷത വഹിച്ചു. ആരോഗ്യപ്രവർത്തകർക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും ജില്ല കമ്മിറ്റി ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരുപ്പേരി, എ.പി. മൊയ്തീൻ കോയ ഹാജി, മജീദ് കുയ്യോടി, വി.കെ.കെ റിയാസ്, ഷംസു മാത്തോട്ടം, സിദീഖ് യു.പി, ഷരീജ് ചീക്കിലോട് എന്നിവർ വിതരണം ചെയ്തു. ജനറൽ കൺവീനർ സുഫൈദ് ഇരിങ്ങണ്ണൂർ സ്വാഗതവും കോഓഡിനേറ്റർ ഹകീം മാങ്കാവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

