കെ.എം.സി.സി സ്വീകരണം നൽകി
text_fieldsസ്വീകരണ ചടങ്ങിൽ മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സിദ്ദീഖ് ദണ്ഡഗോളിക്ക് ഉപഹാരം നൽകുന്നു
ദുബൈ: ഹ്രസ്വസന്ദർശനത്തിന് ദുബൈയിലെത്തിയ മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സിദ്ദീഖ് ദണ്ഡഗോളിക്ക് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് അലി സാഗ് അധ്യക്ഷത വഹിച്ചു.
യോഗം ട്രഷറർ ഇബ്രാഹിം ബേരിക്ക ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. ഇസ്മായിൽ മൊഗ്രാൽ സ്വാഗതവും സെക്രട്ടറി സൈഫുദ്ദീൻ മൊഗ്രാൽ നന്ദിയും പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് യൂസുഫ് മൂക്കോട്, മണ്ഡലം ഭാരവാഹികളായ മൻസൂർ മർത്ത്യ, അഷ്റഫ് ബായാർ, സലാം പടലട്ക, യൂസുഫ് ഷേണി, മുനീർ ബേരിക്ക, ആസിഫ് ഹൊസങ്കടി എന്നിവർ സംസാരിച്ചു. സിദ്ദീഖ് ദണ്ഡഗോളി മറുപടിപ്രസംഗം നടത്തി.

