കെ.എം.സി.സി ലീഗൽ സെൽ പ്രവർത്തനോദ്ഘാടനം
text_fieldsദുബൈ കെ.എം.സി.സി സംസ്ഥാന ലീഗൽ സെൽ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം നിർവഹിക്കുന്നു
ദുബൈ: കെ.എം.സി.സി നടത്തുന്ന നിയമ സെമിനാറുകളും ബോധവത്കരണവുമൊക്കെ സമൂഹത്തിന് വലിയ ഗുണംചെയ്യുമെന്നും ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ. പി.എം.എ. സലാം പറഞ്ഞു. ദുബൈ കെ.എം.സി.സി സംസ്ഥാന ലീഗൽ സെൽ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് ജന. സെക്രട്ടറിയും ലീഗൽ സെൽ ചെയർമാനുമായ അഡ്വ. ഇബ്രാഹിം ഖലീൽ അധ്യക്ഷതവഹിച്ചു. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് സി.പി. ബാബു എടക്കുളം മുഖ്യാതിഥിയായി പങ്കെടുത്തു.
ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച നിയമ സെമിനാറിൽ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ പവിത്രകുമാർ മജുംദാർ മുഖ്യപ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളിൽ അഡ്വ. അനിൽ കുമാർ കൊട്ടിയം (സൈബർ നിയമം), അഡ്വ. മുഹമ്മദ് സാജിദ് (ക്രിമിനൽ നിയമം), മനഃശാസ്ത്രജ്ഞൻ സി.എ. റസാഖ് (നിയമക്കുരുക്കുകളും മാനസിക സംഘർഷവും) എന്നിവർ പ്രഭാഷണം നടത്തി. അഭിഭാഷകർ ശ്രോതാക്കളുടെ നിയമസംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകി. ലീഗൽ സെൽ കൺവീനർ അഡ്വ. യസീദ് ഇല്ലത്തൊടി സ്വാഗതവും ഷെബിൻ മംഗലപുരം നന്ദിയും പറഞ്ഞു. തുടർന്ന് നിയമ അദാലത്തും നടന്നു. അഡ്വ. മുഹമ്മദ് റാഫി, അഡ്വ. അഷ്റഫ് കൊവ്വൽ, അഡ്വ. അനിൽ, അഡ്വ. ഖലീൽ, അഡ്വ. സാജിദ് തുടങ്ങിയവർ പങ്കെടുത്തു.ലീഗൽ സെൽ ഭാരവാഹികളായ മുഹമ്മദ് അക്ബർ ചാവക്കാട്, അഡ്വ. കെ.എം റഷീദ്, അഡ്വ. മുസ്തഫ കുന്നുമ്മൽ, മുഹമ്മദ് ജാസിം, റഹദാദ് മുഴിക്കര, ഹംസ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

