കെ.എം.സി.സി ലീഡേഴ്സ് മീറ്റ്സംഘടിപ്പിച്ചു
text_fieldsയു.എ.ഇ വാരം ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിൽനിന്ന്
ദുബൈ: യു.എ.ഇ വാരം ഏരിയ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. നവംബർ ഒന്നിന് ദുബൈ അൽ അവീർ ഫാർമിൽ ചേർന്ന മീറ്റിൽ പി.പി ഷാഫി അധ്യക്ഷതവഹിച്ചു.
മൊയ്തു മഠത്തിൽ ഉദ്ഘാടനം ചെയ്തു. യു.കെ മുഹമ്മദ് കുഞ്ഞി, അഹമ്മദ് അബ്ദുൽ റസൂൽ, അഡ്വ. മുനാസ്, കെ.എം.സി.സി നേതാക്കളായ പി. മുസ്തഫ, രിസാൽ മഠത്തിൽ, മുഹമ്മദ് അയാസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രദേശത്തെ ആദ്യത്തെ പൈലറ്റായ ക്യാപ്റ്റൻ മുഹമ്മദ് ഫറാസ് മൊയ്ദുവിനെ ചടങ്ങിൽ ആദരിച്ചു.
ശനിയാഴ്ച വൈകീട്ട് മുതൽ ഞായർ രാവിലെ വരെ നീളുന്ന ക്യാമ്പിൽ പ്രവർത്തകർക്കുള്ള പഠനക്ലാസും വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചിരുന്നു. വിവിധ എമിറേറ്റുകളിൽ നിന്ന് 60 ഓളം പ്രവർത്തകർ പങ്കെടുത്തു. ജന. സെക്രട്ടറി പി.കെ സാബിക് സ്വാഗതവും പി.പി. റിയാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

