Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി...

പ്ര​വാ​സി യാ​ത്രാ​ദു​രി​തം; കെ.​എം.​സി.​സി നേ​താ​ക്ക​ള്‍ എ​യ​ര്‍ ഇ​ന്ത്യ റീ​ജ​ന​ല്‍ മേ​ധാ​വി​യെ ക​ണ്ടു

text_fields
bookmark_border
പ്ര​വാ​സി യാ​ത്രാ​ദു​രി​തം; കെ.​എം.​സി.​സി നേ​താ​ക്ക​ള്‍ എ​യ​ര്‍ ഇ​ന്ത്യ റീ​ജ​ന​ല്‍ മേ​ധാ​വി​യെ ക​ണ്ടു
cancel
camera_alt

എ​യ​ർ ഇ​ന്ത്യ മി​ഡി​ലീ​സ്റ്റ് നോ​ര്‍ത്ത് ആ​ഫ്രി​ക്ക റീ​ജ​ന​ൽ മേ​ധാ​വി പ​ര്‍മീ​ന്ദ​ര്‍ പാ​ല്‍ സി​ങ്ങി​ന്​ കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ പു​ത്തൂ​ര്‍ റ​ഹ്‌​മാ​ന്‍, പി.​കെ. അ​ന്‍വ​ര്‍ ന​ഹ എ​ന്നി​വ​ർ നി​വേ​ദ​നം ന​ൽ​കു​ന്നു

ദു​ബൈ: പ്ര​വാ​സി​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര അ​സാ​ധ്യ​വും ദു​സ്സ​ഹ​വു​മാ​ക്കി​യ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കെ.​എം.​സി.​സി നേ​താ​ക്ക​ള്‍ വി​മാ​ന​ക്ക​മ്പ​നി​യു​ടെ മി​ഡി​ലീ​സ്റ്റ് നോ​ര്‍ത്ത് ആ​ഫ്രി​ക്ക റീ​ജ​ന​ൽ മേ​ധാ​വി​യെ ക​ണ്ടു. ദു​ബൈ​യി​ലു​ള്ള പ​ര്‍മീ​ന്ദ​ര്‍ പാ​ല്‍ സി​ങ്ങു​മാ​യാ​ണ് കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ പു​ത്തൂ​ര്‍ റ​ഹ്‌​മാ​ന്‍, പി.​കെ. അ​ന്‍വ​ര്‍ ന​ഹ എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

സെ​ക്ട​റി​ലെ സ​ര്‍വി​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച​തും ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ര്‍ത്തി​യ​തും സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ എ​ത്ര​ത്തോ​ളം പ്ര​യാ​സ​ത്തി​ലാ​ക്കു​ന്നു എ​ന്ന​തും വി​മാ​ന​ക്ക​മ്പ​നി​യു​ടെ നി​ല​പാ​ടു​ക​ള്‍ ക​ടു​ത്ത ചൂ​ഷ​ണ​മാ​യാ​ണ് പ്ര​വാ​സി​ക​ള്‍ ക​രു​തു​ന്ന​തെ​ന്ന കാ​ര്യ​വും നേ​താ​ക്ക​ള്‍ അ​ദ്ദേ​ഹ​ത്തെ ധ​രി​പ്പി​ച്ചു. എ​യ​ര്‍ഇ​ന്ത്യ പ്ര​ശ്‌​നം പ​ഠി​ച്ചു​വ​രു​ന്ന​താ​യും സാ​ധ്യ​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്നും പ​ര്‍മീ​ന്ദ​ര്‍ പാ​ല്‍ സി​ങ് പ്ര​തി​ക​രി​ച്ച​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

യു.​എ.​ഇ​യി​ല്‍നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ സ​ര്‍വി​സു​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച സ​മ​യ​ത്തു​ത​ന്നെ ഈ ​തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ.​എം.​സി.​സി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തെ​യും കോ​ൺ​സു​ലേ​റ്റു​ക​ളെ​യും സ​മീ​പി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള എം.​പി​മാ​രെ​യും പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ടീ​ക്കാ​ന്‍ കെ.​എം.​സി.​സി ശ്ര​മം ന​ട​ത്തി​യി​രു​ന്നു.

അ​തി​നാ​യി എം.​പി​മാ​ര്‍ക്കും മ​റ്റും നി​വേ​ദ​ന​മാ​യി ക​ത്തു​ക​ളും എ​ഴു​തി. ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ സ്വ​കാ​ര്യ കു​ത്ത​ക​ക​ള്‍ക്ക് കൈ​മാ​റ്റം​ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി​യു​ള്ള വി​പു​ല​മാ​യ പ്ര​തി​ക​ര​ണം പ്ര​വാ​സ ലോ​ക​ത്തു​നി​ന്നും സം​ഘ​ടി​പ്പി​ക്കാ​നാ​ണ് കെ.​എം.​സി.​സി​യു​ടെ തീ​രു​മാ​നം. കൂ​ടു​ത​ല്‍ സ​ജീ​വ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത യോ​ഗം വി​ളി​ക്കു​മെ​ന്ന്​ കെ.​എം.​സി.​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCAir IndiaRegional CEO
News Summary - KMCC leaders meet Air India Regional CEO
Next Story